Asianet News MalayalamAsianet News Malayalam

കിട്ടുക എട്ടിന്‍റെ പണി! ടൂവീലറിൽ ഇതൊന്നും കയറ്റരുത്, ഗുഡ്‍സ് വാഹനം നിർബന്ധമെന്ന് എംവിഡി!

ഇരുചക്ര വാഹനങ്ങളിൽ ഗുഡ്‍സാ വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്‍തുക്കളുമായി സഞ്ചരിക്കുന്നതിന്‍റെ അപകട ഭീഷണി ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ്.

Kerala MVD warning against travelling with goods properties in a two wheeler
Author
First Published May 3, 2024, 9:10 AM IST

ഗുഡ്‍സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്‍തുക്കളുമായി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതിന്‍റെ അപകട ഭീഷണി ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവിച്ചേക്കാവുന്ന ദുരന്തത്തെക്കുറിച്ചുള്ള എംവിഡിയുടെ മുന്നറിയിപ്പ്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രണ്ടു പേർക്ക് മാത്രം യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോർ സൈക്കിൾ എന്നും ബോഡിയുടെ ബാലൻസിങ് മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമാണെന്നും എംവിഡി പറയുന്നു. പക്ഷേ മോട്ടോർ സൈക്കിളിൽ കയറ്റുന്ന വസ്തുക്കൾ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കും എന്നാണ് എംവിഡി ഓർമ്മപ്പെടുത്തുന്നത്. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നിൽക്കുന്നവ വലിയ അപകടത്തിന് കാരണമാക്കുന്നു. 

ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്‍സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന വസ്‍തുക്കൾ ഇത്തരത്തിൽ ഇരുചക്ര വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നത് നിയവിരുദ്ധമാണെന്നും ഇത് വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവൻ അപകടത്തിലാക്കാൻ തക്ക സാധ്യതയുള്ളതാണെന്നും നിയമവിധേയമായി,സുരക്ഷിതമായി വാഹനങ്ങൾ ഉപയോഗിക്കൂ എന്നും എംവിഡി ഓർമ്മിപ്പിക്കുന്നു. സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിചേരൂ.നമ്മുടെ ജീവൻ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെയും ജീവൻ എന്നും ഓർമ്മിപ്പിച്ചാണ് എംവിഡി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാ പോസ്റ്റിന്‍റെ പൂർണരൂപം

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രണ്ടു പേർക്ക്  യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോർ സൈക്കിൾ. ബോഡിയുടെ ബാലൻസിങ് മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോർ സൈക്കിളിൽ കയറ്റുന്ന വസ്തുക്കൾ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നിൽക്കുന്നവ. ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന   വസ്തുക്കൾ ഇത്തരത്തിൽ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവൻ അപകടത്തിലാക്കാൻ തക്ക സാധ്യതയുള്ളതാണ്. നിയമവിധേയമായി,സുരക്ഷിതമായി വാഹനങ്ങൾ ഉപയോഗിക്കൂ.....സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിചേരൂ.നമ്മുടെ ജീവൻ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെയും ജീവൻ.

 

Latest Videos
Follow Us:
Download App:
  • android
  • ios