Asianet News MalayalamAsianet News Malayalam

"മനുഷ്യജീവനുകളുടെ വില അറിയണം, ബന്ധങ്ങളുടെയും" ഡാഷ് ബോർഡിൽ ഡ്രൈവറുടെ കുടുംബ ഫോട്ടോ വയ്ക്കണമെന്ന് യോഗി സർക്കാർ!

ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കാനാണ് ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരോട് യുപിയിലെ ഗതാഗത വകുപ്പ് നിര്‍ദേശിക്കുന്നത്. 

Yogi Govt ordered drivers family photo must in UP vehicles
Author
First Published Apr 17, 2024, 5:24 PM IST

റോഡപകടങ്ങൾ കുറയ്ക്കാൻ ഒരു സുപ്രധാന ചുവടുവയ്പ്പുമായി യുപി സർക്കാരിന്‍റെ ഗതാഗത വകുപ്പ്. ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കാനാണ് ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരോട് ഗതാഗത വകുപ്പ് നിര്‍ദേശിക്കുന്നത്. അതായത് ഡ്രൈവറുടെ കുടുംബത്തിൻ്റെ ചിത്രം അവരുടെ ക്യാബിനിൽ സ്ഥാപിക്കാനാണ് നിർദ്ദേശം. തങ്ങളുടെ പ്രിയപ്പെട്ടവരുമായി അവർ പങ്കിടുന്ന വൈകാരിക ബന്ധത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നതിനും റോഡപകടങ്ങളിലെ മനുഷ്യജീവന് നഷ്ടപ്പെടുന്നതിനെയും അവരുടെ കുടുംബങ്ങളിൽ അത്തരം മരണങ്ങൾ ഉണ്ടാക്കുന്ന ആഘാതത്തെയും കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനുമാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ. 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ദ്ധനവാണ് അപകടനിരക്കില്‍ ഉണ്ടായിരിക്കുന്നത്. 2023-ലെ സമാന കാലയളവിനെ അപേക്ഷി റോഡപകട മരണങ്ങളിൽ 4.7 ശതമാനം വർധനവ് ഉണ്ടായത് തടയുന്നതിനുള്ള നടപടിയായാണ് ഈ നീക്കം. ഡിപ്പാർട്ട്‌മെൻ്റിൻ്റെ അഡ്മിനിസ്‌ട്രേഷൻ, എൻഫോഴ്‌സ്‌മെൻ്റ് വിഭാഗങ്ങളിലെ എല്ലാ ആർടിഒമാർക്കും എആർടിഒമാർക്കും ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും (ഡിടിസി) ഉപദേശപ്രകാരം പ്രവർത്തിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ സിബി സിംഗ് കത്തയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടുംബ ഫോട്ടോ ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ വയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് കുടുംബത്തെക്കുറിച്ച് ഓര്‍മ വരുമെന്നും അതിലൂടെ അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയുമെന്നുമാണ് ഉത്തർ പ്രദേശിലെ ഗതാഗത വകുപ്പ് കരുതുന്നത്. സംസ്ഥാനത്തെ എല്ലാ ബസുകളിലും സ്വകാര്യ വാഹനങ്ങളിലും കുടുംബത്തിന്റെ ചിത്രം ഡാഷ് ബോര്‍ഡില്‍ സൂക്ഷിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിംഗ് പറഞ്ഞു. ഇക്കാര്യം ഉറപ്പുവരുത്താനാണ് ആര്‍ടിഒമാര്‍ക്കും എആര്‍ടിഒമാര്‍ക്കും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും കത്തയച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ.

ഘട്ടംഘട്ടമായി പുതിയ നിര്‍ദേശം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നേരത്തെ ഈ പരീക്ഷണം നടത്തിയിരുന്നു. ഇവിടെ നിന്നാണ് ഈ ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍.വെങ്കിടേശ്വര്‍ ലു പറയുന്നു. ആശയം നടപ്പിലാക്കിയ ശേഷം ആന്ധ്രപ്രദേശില്‍ അപകടങ്ങളുടെ നിരക്ക് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സമാനമായ നടപടി ഉത്തര്‍പ്രദേശും സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ.

youtubevideo

Follow Us:
Download App:
  • android
  • ios