Asianet News MalayalamAsianet News Malayalam

12 വര്‍ഷത്തിനുശേഷം വാംഖഡെയിലെ ആ കടം വീട്ടി കൊല്‍ക്കത്ത, മുംബൈക്ക് ഇനി പെട്ടിമടക്കാം

2012ല്‍ 15 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്നിന്‍റെ ബൗളിംഗ് മികവിലാണ് കൊല്‍ക്കത്ത വാംഖഡെയില്‍ ആദ്യമായി ജയിച്ചതെങ്കില്‍ ഇന്നലെയും കൊല്‍ക്കത്തയുടെ ഡയത്തില്‍ നരെയ്ന്‍ നിര്‍ണായക പങ്കുവഹിച്ചു.

After 12 long Years Kolkata Knight Riders beat Mumbai Indians at Wankhede Stadium, Mumbai's play off hopes ends
Author
First Published May 4, 2024, 7:51 AM IST

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യൻസിനെ 24 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫിന് അരികിലെത്തിയപ്പോള്‍ കൊല്‍ക്കത്തക്ക് അത് വെറുമൊരു ജയം മാത്രമല്ല വലിയൊരു കടം വീട്ടല്‍ കൂടിയായിരുന്നു. ഐപിഎല്ലില്‍ 12 വര്‍ഷത്തിനുശേഷമാണ് കൊല്‍ക്കത്ത വാംഖഡെയില്‍ ജയിച്ചു കയറുന്നത്.2012ൽ മുംബൈ ഐപിഎഎല്ലില്‍ ആദ്യ കിരീടം നേടുന്നതിന് മുമ്പായിരുന്നു കൊല്‍ക്കത്ത അവസാനമായി മുംബൈയെ വാംഖഡെയില്‍ വീഴ്ത്തിയത്.

അതിനുശേഷം മുംബൈ അഞ്ച് കിരീടങ്ങള്‍ നേടി. എന്നാല്‍ പിന്നീട് വന്ന നായകൻമാര്‍ക്ക് ആര്‍ക്കും വാംഖഡെയിലെ മുംബൈയുടെ വമ്പ് അവസാനിപ്പിക്കാനായില്ല. വാംഖഡെയില്‍ മുംബൈയും കൊല്‍ക്കത്തയും ഏറ്റുമുട്ടിയ 11 മത്സരങ്ങളില്‍ കൊല്‍ക്കത്ത നേടുന്ന രണ്ടാമത്തെ ജയം മാത്രമാണിത്.2012ല്‍ 15 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്നിന്‍റെ ബൗളിംഗ് മികവിലാണ് കൊല്‍ക്കത്ത വാംഖഡെയില്‍ ആദ്യമായി ജയിച്ചതെങ്കില്‍ ഇന്നലെയും കൊല്‍ക്കത്തയുടെ ഡയത്തില്‍ നരെയ്ന്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ സീസണില്‍ ആറ് തവണ റണ്‍ചേസ് ചെയ്ത മുംബൈ നേരിടുന്ന അഞ്ചാം തോല്‍വിയുമാണിത്.

ഇതൊരു ടീം ഗെയിമാണ്, നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; സിംഗിൾ ഓടാതിരുന്ന ധോണിക്കെതിരെ ആഞ്ഞടിച്ച് പത്താൻ

തോറ്റിട്ടും നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ മാത്രം ഒമ്പതാം സ്ഥാനത്ത് തുടരുന്ന മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷയും അവസാനിച്ചു. 11 മത്സരങ്ങളില്‍ എട്ട് തോല്‍വിയും മൂന്ന് ജയവുമടക്കം ആറ് പോയന്‍റ് മാത്രമുള്ള മുംബൈക്ക് ഇനിയുള്ള മൂന്ന് കളികളും ജയിച്ചാലും പരമാവധി നേടാനാവുക 12 പോയന്‍റ് മാത്രമാണ്. പ്ലേ ഓഫിലെത്തണമെങ്കില്ഡ കുറഞ്ഞത് 14 പോയന്‍റെങ്കിലും വേണ്ടിവരുമെന്നതിനാല്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായും അസ്തമിച്ചു. സാങ്കേതികമായി ഇപ്പോഴും നേരിയ സാധ്യത അവശേഷിക്കുന്നുവെന്ന് മാത്രം.

ലോകകപ്പില്‍ ഇന്ത്യക്കായി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമോ; വട്ടംകറക്കിയ ചോദ്യത്തിന് മറുപടി നല്‍കി സഞ്ജു

ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു, ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാല്‍ മുംബൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീഴും. ആര്‍സിബിയും(-0.415) മുംബൈയും(-0.356) നെറ്റ് റണ്‍റേറ്റില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. അതേസമയം, ഇന്നലെ മുംബൈയെ വീഴ്ത്തിയതോടെ കൊല്‍ക്കത്ത 10 മത്സരങ്ങളില്‍ 14 പോയന്‍റുമായി രാജസ്ഥാന് പിന്നാലെ പ്ലേ ഓഫിന് അരികിലെത്തി.10 കളികളില്‍ 16 പോയന്‍റുള്ള രാജസ്ഥാന്‍ റോയല്‍സാണ് പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios