Asianet News MalayalamAsianet News Malayalam

വിസ്മയിക്കുന്ന പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു ടി20 ലോകകപ്പ് ടീമിലില്ല! മുന്‍ താരം പ്രഖ്യാപിച്ച ടീം അറിയാം

സഞ്ജുവിനെ ഒരു കാരണവശാലും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തരുതെന്ന് ക്രിക്കറ്റ് വിദഗ്ധരുടെ വാദം. അങ്ങനെ സംഭവിച്ചാല്‍ നഷ്ടം ഇന്ത്യന്‍ ടീമിന് തന്നെയാണെന്ന് പറയുന്നവരുണ്ട്.

former cricketer on indian team for t20 world cup and more
Author
First Published Apr 28, 2024, 3:32 PM IST

ലഖ്‌നൗ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ മലയാളി താരം സഞ്ജു ഏറെക്കുറെ സ്ഥാനമുറപ്പിച്ചത് പോലെയാണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 33 പന്തില്‍ 71 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സ് താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള രണ്ടാം സ്ഥാനത്താണിപ്പോള്‍ സഞ്ജു സാംസണ്‍. ഒമ്പത് മത്സരങ്ങളില്‍ 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 റണ്‍സാണ് താരത്തിന്റെ ശരാശരി. 161.09 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ നേട്ടം.

സഞ്ജുവിനെ ഒരു കാരണവശാലും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തരുതെന്ന് ക്രിക്കറ്റ് വിദഗ്ധരുടെ വാദം. അങ്ങനെ സംഭവിച്ചാല്‍ നഷ്ടം ഇന്ത്യന്‍ ടീമിന് തന്നെയാണെന്ന് പറയുന്നവരുണ്ട്. ഇതിനിടെ മുന്‍ താരങ്ങളില്‍ പലരും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിക്കുന്നുണ്ട്. മിക്കവരും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തത് റിഷഭ് പന്തിനെയായിരുന്നു. ഹര്‍ഭജന്‍ സിംഗ്, ഹര്‍ഷ ഭോഗ്ലെ തുടങ്ങിയ ചുരുക്കം പേരാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇവയെല്ലാം ഇന്നലത്തെ ഇന്നിംഗ്‌സിന് മുമ്പണ് സംഭവിച്ചത്. 

കുറഞ്ഞ ഓവര്‍ നിരക്കിന് സഞ്ജുവിന് വന്‍ പിഴ! തെറ്റ് ആവര്‍ത്തിച്ചാല്‍ കാത്തിരിക്കുന്നത് വിലക്ക്

ലഖ്‌നൗവിനെതിരായ ഇന്നിംഗ്‌സിന് ശേഷവും സഞ്ജു ടീമിലില്ലാത്ത സാഹചര്യം പലര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല. അത്തമൊരു ടീമാണ് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സമൈല്‍ ഡൗല്‍ പുറത്തുവിട്ടിരിക്കുന്നത്. റിഷഭ് പന്താണ് അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. പന്ത് തന്നെയാണ് മൂന്നാം സ്ഥാനത്തും കളിക്കുക. പന്തിന്റെ പകരക്കാരനായി കെ എല്‍ രാഹുലും ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, യൂസ്‌വേന്ദ്ര ചാഹലും ടീമിലില്ല. അതേസമയം, ശരാശരിയില്‍ മാത്രം പന്തെറിയുന്ന ആവേഷ് ഖാന് ടീമിലിടം പിടിക്കാനായി.

സഞ്ജു ഈ സൈസ് ഷോട്ട് എടുക്കാത്തതാണല്ലൊ! എന്നാല്‍ ഏതും പോവുമെന്ന് താരം; ഇന്നിംഗ്‌സിലെ ഗ്ലാമര്‍ ഷോട്ട് കാണാം

രോഹിത് ശര്‍മ - വിരാട് കോലി സഖ്യമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. മൂന്നാമന്‍ പന്ത്. പിന്നാലെ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, റിങ്കു സിംഗ്, രവീന്ദ്ര ജഡേജ തുടങ്ങിയവരെത്തും. 

സൈമണ്‍ ഡൗലിന്റെ ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമരാര്‍ യാദവ്, ശിവം ദുംബെ, റിങ്കു സിംഗ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

പകരക്കാര്‍: കെ എല്‍ രാഹുല്‍, ആവേശ് ഖാന്‍, യശസ്വി ജയ്‌സ്വാള്‍, അക്‌സര്‍ പട്ടേല്‍.

Follow Us:
Download App:
  • android
  • ios