Asianet News MalayalamAsianet News Malayalam

വിടമാട്ടെ...കനകകിരീടം തിരികെപിടിച്ച് കിംഗ് വിരാട് കോലി, റുതുരാജ് പിന്നിലായി, സഞ്ജു സാംസണ്‍ വിദൂരെ

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വിരാട് കോലി ആദ്യ ഓവറില്‍ തന്നെ ഓറഞ്ച് ക്യാപ് തലയിലാക്കി

IPL 2024 Virat Kohli recapture Orange cap
Author
First Published May 4, 2024, 11:10 PM IST

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഓപ്പണർ വിരാട് കോലി. ചെന്നൈ സൂപ്പർ കിംഗ്സ് നായകന്‍ റുതുരാജ് ​ഗെയ്‍ക്‍വാദിനെയാണ് കിംഗ് കോലി പിന്നിലാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആർസിബി-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ആരംഭിക്കുമ്പോള്‍ റുതുവിനേക്കാള്‍ 9 റണ്‍സ് പിന്നിലായിരുന്നു കോലിയുണ്ടായിരുന്നത്. 

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ തുടക്കത്തിലെ ആക്രമിച്ച് കളിച്ച വിരാട് കോലി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ ഓറഞ്ച് ക്യാപ് തലയിലാക്കി. മീഡിയം പേസർ മോഹിത് ശർമ്മയെ ഡീപ് മിഡ്‍വിക്കറ്റിന് മുകളിലൂടെ സിക്സർ പറത്തിയായിരുന്നു കിംഗിന്‍റെ നേട്ടം. മത്സരത്തില്‍ 42 റണ്‍സ് എടുത്തതോടെ റണ്‍വേട്ടയില്‍ തലപ്പത്തുള്ള കോലിക്ക് 11 കളികളില്‍ ആകെ 542 റണ്‍സായി. രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റുതുരാജിന് 10 മത്സരങ്ങളില്‍ 509 ഉം, മൂന്നാമന്‍ സായ് സുദർശന് 11 കളികളില്‍ 424 റണ്‍സുമാണ് കീശയിലുള്ളത്. റിയാന്‍ പരാഗ് (10 കളിയില്‍ 409 റണ്‍സ്), കെ എല്‍ രാഹുല്‍ (10 കളിയില്‍ 406 റണ്‍സ്) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍. 9-ാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് 10 കളിയില്‍ 385 റണ്‍സാണ് സമ്പാദ്യം. 

Read more: 92-0ല്‍ നിന്ന് 117-6ലേക്ക് നടുതല്ലി വീഴ്ച, ഒടുവില്‍ ഡികെ കാത്തു; ആർസിബിക്ക് ആശ്വാസ ജയം, കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios