Asianet News MalayalamAsianet News Malayalam

കോലിക്ക് സെഞ്ചുറി നഷ്ടം! പടീധാറിന് അര്‍ധ സെഞ്ചുറി; പഞ്ചാബ് കിംഗ്‌സിനെതിരെ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍

അത്ര മികച്ചതായിരുന്നില്ല ആര്‍സിബിയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഫാഫ് ഡു പ്ലെസിസ് (9), വില്‍ ജാക്‌സ് (12) എന്നിവരുടെ വിക്കറ്റുകള്‍ ആര്‍സിബിക്ക് നഷ്ടമായി.

punjab kings need 242 runs to win against rcb
Author
First Published May 9, 2024, 9:58 PM IST

ധരംശാല: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്‌സിന് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലിയുടെ (47 പന്തില്‍ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. രജത് പടീധാര്‍ 23 പന്തില്‍ 55 റണ്‍സെടുത്തു. കാമറോണ്‍ ഗ്രീന്‍ (27 പന്തില്‍ 46), ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 18) എന്നിവര്‍ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചു. ഹര്‍ഷല്‍ പട്ടേല്‍ പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിദ്വത് കവേരപ്പയ്ക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, ആര്‍സിബി ഗ്ലെന്‍ മാക്സ്വെല്ലിന് പകരം ലോക്കി ഫെര്‍ഗൂസണെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഞ്ചാബ് കഗിസോ റബാദയ്ക്ക് പകരം ലിയാം ലിവിംഗ്സ്റ്റണേയും ടീമിലെത്തിച്ചു.

അത്ര മികച്ചതായിരുന്നില്ല ആര്‍സിബിയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഫാഫ് ഡു പ്ലെസിസ് (9), വില്‍ ജാക്‌സ് (12) എന്നിവരുടെ വിക്കറ്റുകള്‍ ആര്‍സിബിക്ക് നഷ്ടമായി. പിന്നീട് കോലി - രജത് സഖ്യമാണ് ആര്‍സിബിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 10-ാം ഓവറിന്റെ അവസാന പന്തില്‍ പടിധാറെ സാം കറന്‍ പുറത്താക്കി. തുടര്‍ന്നെത്തിയ ഗ്രീനും കൊലിക്കൊപ്പം ഗംഭീര കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 92 റണ്‍സാണ് ചേര്‍ത്തത്. 

എന്നാല്‍ 18-ാം ഓവറില്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ കോലി വീണു. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 18) നിര്‍ണായക സംഭാവന നല്‍കി. അവസാന ഓവറിലാണ് കാര്‍ത്തിക് മടങ്ങുന്നത്. മഹിപാല്‍ ലോംറോര്‍ (0) അതേ ഓവറില്‍ പുറത്തായി. ഓവറിലെ അവസാന പന്തില്‍ ഗ്രീനും മടങ്ങി. 27 പന്ത് നേരിട്ട ഗ്രീന്‍ ഒരു സിക്‌സും അഞ്ച് ഫോറും നേടി.

ടി20 ലോകകപ്പില്‍ അവന് യോജിച്ചത് മൂന്നാം നമ്പര്‍! കോലിയെ മാറ്റണമെന്ന് ബ്രയാന്‍ ലാറ; കാരണം വ്യക്തമാക്കി ഇതിഹാസം

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപറ്റന്‍), വില്‍ ജാക്ക്‌സ്, രജത് പടീദാര്‍, മഹിപാല്‍ ലോംറോര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്നില്‍ സിംഗ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസണ്‍.

പഞ്ചാബ് കിംഗ്സ്: ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), പ്രഭ്സിമ്രാന്‍ സിംഗ്, റിലീ റോസോ, ലിയാം ലിവിംഗ്സ്റ്റണ്‍, ശശാങ്ക് സിംഗ്, സാം കുറാന്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, വിദ്വത് കവേരപ്പ.


Latest Videos
Follow Us:
Download App:
  • android
  • ios