Asianet News MalayalamAsianet News Malayalam

റിയാന്‍ പരാഗ് വേര്‍ഷന്‍ 2.0! മുന്‍നിര തകര്‍ന്നപ്പോള്‍ രാജസ്ഥാന്റെ കരുത്തായി; ഡല്‍ഹിക്കെതിരെ മികച്ച സ്‌കോര്‍

മോശം തുടക്കമായിരുന്നു രാജസ്ഥാന്. രണ്ടാം ഓവറിലാണ് യശസ്വി ജയ്‌സ്വാളിന്റെ (5) വിക്കറ്റ് നഷ്ടമാകുന്നത്. മുകേഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

Rajasthan Royals vs Delhi Capitals ipl match live updates
Author
First Published Mar 28, 2024, 9:30 PM IST

ജയ്പൂര്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ പടുത്തിയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. റിയാന്‍ പരാഗിന്റെ (45 പന്തില്‍ 84) കരുത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് അടിച്ചെടുത്തത്. ആര്‍ അശ്വിന്‍ (19 പന്തില്‍ 29), ധ്രുവ് ജുറല്‍ (12 പന്തില്‍ 20) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് പവര്‍പ്ലേയില്‍ തന്നെ മുന്‍നിര താരങ്ങളെ നഷ്ടമായിരുന്നു.

മോശം തുടക്കമായിരുന്നു രാജസ്ഥാന്. രണ്ടാം ഓവറിലാണ് യശസ്വി ജയ്‌സ്വാളിന്റെ (5) വിക്കറ്റ് നഷ്ടമാകുന്നത്. മുകേഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാമതായി ക്രീസിലെത്തിയ സഞ്ജു തുടക്കത്തില്‍ ശ്രദ്ധിച്ചു. പിന്നീട് മുകേഷിനെതിരെ തുടര്‍ച്ചായായി മൂന്ന് ബൗണ്ടറികള്‍ നേടി. എന്നാല്‍ ആറാം ഓവറില്‍ ഖലീലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി സഞ്ജു (14) മടങ്ങി. എട്ടാം ഓവറില്‍ ബട്‌ലറും (11) മടങ്ങി. കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

ബട്‌ലറിന് പിന്നാലെ ക്രീസിലെത്തിയത് ആര്‍ അശ്വിന്‍. സ്ഥാനക്കയറ്റം നേടിയെത്തിയ താരം കാമിയോ ഇന്നിംഗ്‌സ് കളിച്ചു. പരാഗിനൊപ്പം 54 റണ്‍സാണ് അശ്വിന്‍ കൂട്ടിചേര്‍ത്തത്. ആന്റിച്ച് നോര്‍ക്യക്കെതിരെ രണ്ട് സിക്‌സ് നേടാനും അശ്വിനായിരുന്നു. മൂന്ന് സിക്‌സ് ഉള്‍പ്പെടുന്നായിരുന്നു അശ്വിന്റെ ഇന്നിംഗ്‌സ്. അക്‌സറിന്റെ പന്തില്‍ ടിസ്റ്റന്‍ സ്റ്റബ്സിന് ക്യാച്ച്. തുടര്‍ന്നെത്തിയ ധ്രുവ് ജുറലും (12 പന്തില്‍ 20) നിര്‍ണായക സംഭാവന നല്‍കി. പരാഗിനൊപ്പം 52 റണ്‍സ് ചേര്‍ത്ത ശേഷമാണ ജുറല്‍ മടങ്ങിയത്. നോര്‍ക്യയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (7 പന്തില്‍ 14) ഫിനിഷിംഗ് ഗംഭീരമാക്കി. അവസാന ഓവറില്‍ നോര്‍ക്യക്കെതിരെ പരാഗ് 25 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ ആ ഓവറില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് പരാഗ് അടിച്ചെടുത്തത്. ഒന്നാകെ ആറ് സിക്‌സും ഏഴ് ഫോറും പരാഗിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 

ഇത്തവണ സഞ്ജുവിന് പിഴച്ചു! മികച്ച റെക്കോര്‍ഡ് ഉണ്ടായിട്ടും വിക്കറ്റ് കയ്യില്‍ കൊടുത്തു, നേട്ടം ഖലീലിന്

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിക്കി ഭുയി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, അവേഷ് ഖാന്‍.

Follow Us:
Download App:
  • android
  • ios