Asianet News MalayalamAsianet News Malayalam

ജീവന്‍മരണപ്പോരില്‍ അടിതെറ്റി ലഖ്നൗ, ഹൈദരാബാദിന് 166 റണ്‍സ് വിജയലക്ഷ്യം

പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമെടുത്ത ലഖ്നൗ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് മാത്രമെ എടുത്തിരുന്നുള്ളു.

Sunrisers Hyderabad vs Lucknow Super Giants LSG set 165 runs taget for SRH
Author
First Published May 8, 2024, 9:22 PM IST

ഹൈദരാബാദ്: പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ തകര്‍ത്തടിക്കാനാവാതെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്തത്തില്‍ 165 റണ്‍സെടുത്തു. 55 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ആയുഷ് ബദോനിയാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ ബദോനിയും 48 റണ്‍സുമായി പുറത്താകാതെ നിന് നിക്കോളാസ് പുരാനും ചേര്‍ന്ന 99 റണ്‍സിന്‍റെ ആഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ലഖ്നൗവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നനഞ്ഞ തുടക്കം

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ലഖ്നൗവിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിനെ(2) നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനെ സിക്സ് പറത്താന്‍ നോക്കിയ ഡി കോക്കിനെ ബൗണ്ടറിയില്‍ നിതീഷ് റെഡ്ഡി പറന്നു പിടിച്ചു മൂന്നാം നമ്പറില്‍ ഇറങ്ങിയ മാര്‍ക്കസ് സ്റ്റോയ്നിസിനെയും(3) മടക്കി ഭുവി ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ സിക്സ് അടിച്ചു തുടങ്ങിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമെടുത്ത ലഖ്നൗ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് മാത്രമെ എടുത്തിരുന്നുള്ളു. 33 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ രാഹുലിനെ കമിന്‍സ് മടക്കിയപ്പോള്‍ പ്രതീക്ഷ നല്‍കിയ ക്രുനാല്‍ പാണ്ഡ്യ(24) റണ്ണൗട്ടായതോടെ ലഖ്നൗ 66-4ലേക്ക് കൂപ്പുകുത്തി.

'ശരിക്കും ഡിഫന്‍സ് മിനിസ്റ്റർ', പവർപ്ലേയില്‍ വീണ്ടും രാഹുലിന്‍റെ 'ടെസ്റ്റ്' കളി, വിമർശനവുമായി ആരാധകര്‍

രക്ഷകരായി പുരാനും ബദോനിയും

അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന നിക്കോളാസ് പുരാനും ആയുഷ് ബദോനിയും ചേര്‍ന്ന് 55 പന്തില്‍ 99 റണ്‍സടിച്ചാണ്  ലഖ്നൗവിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 27 പന്തില്‍ അര്‍ധസെഞ്ചുരി തികച്ച ബദോനി 30 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 26 പന്തില്‍ 48 റണ്‍സുമായി നിക്കോളാസ് പുരാനും പുറത്താകാതെ നിന്നു. ടി നടരാജനും പാറ്റ് കമിന്‍സും എറിഞ്ഞ അവസാന രണ്ടോവറില്‍ 34 റണ്‍സ് അടിച്ചെടുത്താണ് ലഖ്നൗവിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ കമിന്‍സ് നാലോവറില്‍ 47 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios