Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് ജയിലിലേക്ക് ഇക്കുറി ആരൊക്കെ? തീരുമാനം അറിയിച്ച് മത്സരാര്‍ഥികള്‍

വേറിട്ട ശിക്ഷയാണ് ബിഗ് ബോസ് ജയില്‍വാസികള്‍ക്ക് ഇക്കുറി നല്‍കിയത്

jasmin jaffar and norah muskan got jailed in bigg boss malayalam season 6
Author
First Published Apr 20, 2024, 1:32 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പുതിയ വാരാന്ത്യത്തിലെ ജയില്‍ശിക്ഷ ആര്‍ക്കൊക്കെയെന്ന് തീരുമാനിച്ചു. അതത് വാരങ്ങളില്‍ മോശം പ്രകടനം നടത്തിയ മത്സരാര്‍ഥികളെയാണ് എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാറ്. പവര്‍ ടീമിന് ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനും പതിവുപോലെ അവസരമുണ്ടായിരുന്നു. പവര്‍ ടീം തെരഞ്ഞെടുത്തത് നോറയെയാണ്. മറ്റ് മത്സരാര്‍ഥികള്‍ നടത്തിയ വോട്ടിംഗില്‍ ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് ജാസ്മിന് ആയിരുന്നു. അങ്ങനെ നോറയും ജാസ്മിനുമാണ് ഇത്തവണ ജയിലില്‍ എത്തിയിരിക്കുന്നത്.

വേറിട്ട ശിക്ഷയാണ് ജയില്‍വാസികള്‍ക്ക് ഇക്കുറി നല്‍കിയത്. മുത്തുകളും നൂലും നല്‍കിയതിന് ശേഷം ഹൗസിലെ മറ്റെല്ലാ മത്സരാര്‍ഥികള്‍ക്കും സമ്മാനിക്കാനായി മാലകള്‍ കോര്‍ക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. അവര്‍ കൃത്യമായാണ് അത് ചെയ്യുന്നതെന്ന് പരിശോധിക്കാന്‍ ക്യാപ്റ്റനെയും ചുമതലപ്പെടുത്തി.

പവര്‍ ടീം തന്നെ നോമിനേറ്റ് ചെയ്തതിലെ അസന്തുഷ്ടി നോറ അടുത്ത സുഹൃത്തുക്കളോട് പ്രകടിപ്പിച്ചു. ജാസ്മിന്‍ ഭാവമാറ്റമൊന്നുമില്ലാതെയാണ് ജയില്‍ ശിക്ഷ സ്വീകരിച്ചത്. ജയിലിലെ സമയം ജാസ്മിന്‍ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. സിബിനെ പ്രകോപിപ്പിക്കലായിരുന്നു ജാസ്മിന്‍ ജയിലില്‍ നിന്നുകൊണ്ട് ചെയ്ത പ്രധാന കാര്യം. അതിനുമുന്‍പ് തന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റ് ഉണ്ടാക്കിയ സമ്മര്‍ദ്ദവും സിബിന് ഉണ്ടായിരുന്നു. ഒരു തര്‍ക്കത്തിനിടെ ജാസ്മിനെ നോക്കിക്കൊണ്ട് സഭ്യേതരമായ ഒരു ആംഗ്യം സിബിന്‍ കാണിച്ചിരുന്നു. ജാസ്മിന്‍ ഇത് ചോദ്യംചെയ്തതോടെ മറ്റ് മത്സരാര്‍ഥികള്‍ക്കിടയിലും ഇത് ചര്‍ച്ചയായി. പിന്നാലെ താന്‍ തെറ്റാണ് ചെയ്തതെന്ന് സമ്മതിച്ചുകൊണ്ട് സിബിനും എത്തി. ദേഷ്യം അടക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സംഭവിച്ച പിഴവാണെന്നും ജാസ്മിനോടും മറ്റ് മത്സരാര്‍ഥികളോടും ക്ഷമ ചോദിക്കുന്നുവെന്നും സിബിന്‍ പറഞ്ഞു. പിന്നാലെ ബിഗ് ബോസും സിബിനെ ശാസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 

ALSO READ : 14 വര്‍ഷത്തിന് ശേഷം 'ലവ് സെക്സ് ഓർ ധോക്ക'യുടെ രണ്ടാം ഭാഗം; ഈ വാരം തിയറ്ററുകളില്‍ നാല് സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Follow Us:
Download App:
  • android
  • ios