Asianet News MalayalamAsianet News Malayalam

വോട്ടിടണം, റഷ്യയില്‍ നിന്നും പറന്നെത്തി വിജയ്; പുഷ്പവൃഷ്ടി നടത്തി വരവേറ്റ് ആരാധകര്‍, ജനസാഗരം- വീഡിയോ

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

actor thalapathy vijay cast his vote in lok sabha election 2024
Author
First Published Apr 19, 2024, 4:19 PM IST

ചെന്നൈ: പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തി നടൻ വിജയ്. റഷ്യയിൽ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ വിജയ് വോട്ടിടാന്‍ എത്തുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. രാവിലെ മുതൽ വിജയിയുടെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു. 

ഇന്ന് ഉച്ചയോട് അടുപ്പിച്ച് ആയിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിജയിയുടെ വീട് മുതൽ പോളിം​ഗ് ബുത്ത് വരെ ആരാധക അകമ്പടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചും ആയിരുന്നു അവർ വിജയിയെ പോളിങ്ങിനായി എത്തിച്ചത്. മറ്റൊരു നടനും ലഭിക്കാത്ത വലിയൊരു വരവേൽപ്പ് ലഭിച്ച താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബൂത്തിലെത്തിയ താരത്തിനെ ജനക്കൂട്ടം കാരണം കഷ്ടപ്പെട്ട് അകത്ത് കയറ്റുന്ന പൊലീസുകാരെയും വീഡിയോയിൽ കാണാം. 

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദ ​ഗോട്ട് എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ യഥാർത്ഥ പേര് ദ ​ഗ്രേസ്റ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നതാണ്. ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ പൂർത്തി ആയെന്നാണ് വിവരം. പുതിയ ഷെഡ്യൂൾ തമിഴ്നാട്ടിൽ തന്നെയാണ്. ചെന്നൈയിൽ വൈകാരെ ഷൂട്ടിം​ഗ് ആരംഭിക്കും. ഫാന്റസി ​​ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം സെപ്റ്റംബറിൽ തിയറ്റുകളിൽ എത്തും. 

ലിയോ ആണ് വിജയിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച കളക്ഷനും സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ അടക്കം വന്‍ വരവേല്‍പ്പും റെക്കോര്‍ഡും സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന് സാധിച്ചിരുന്നു. തൃഷ നായികയായി എത്തിയ ചിത്രത്തില്‍ മലയാള നടന്‍ മാത്യുവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതേസമയം നിലവില്‍ കമ്മിറ്റ് ചെയ്ത എല്ലാ സിനിമകളും പൂര്‍ത്തിയാക്കിയ ശേഷം വിജയ് പൂര്‍ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 

'ഭരണം ചൂപ്പറായി തോന്നി' എന്ന് ജാസ്മിന്‍; വീണ്ടും വിജയിച്ച് മറുപടി കൊടുത്ത് സിബിനും ഗ്യാങ്ങും, ഇനി കളിമാറും

Follow Us:
Download App:
  • android
  • ios