Asianet News MalayalamAsianet News Malayalam

നെ​ഗറ്റീവ് റിവ്യു; എന്നിട്ടും 600കോടിയുടെ സലാറിനെ തൂക്കി ആ ചിത്രം, അതും പൃഥ്വി-പ്രഭാസ് കോമ്പോ ഉണ്ടായിട്ടും !

600 കോടിയാണ് സലാറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്.

Mahesh Babu's Guntur Karam surpasses Salaar in TRP ratings prabhas, prithviraj
Author
First Published May 3, 2024, 4:52 PM IST

മീപകാലത്ത് റിലീസ് ചെയ്ത് കേരളത്തിൽ അടക്കം ശ്രദ്ധനേടിയ രണ്ട് തെലുങ്ക് ചിത്രങ്ങളാണ് സലാറും ​ഗുണ്ടൂർകാരവും. രണ്ടും തെലുങ്ക് നാട്ടിലെ സൂപ്പർ താര ചിത്രങ്ങൾ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാറിൽ പ്രഭാസ് ആയിരുന്നു നായകൻ. ഒപ്പം പൃഥ്വിരാജ് കൂടി ആയതോടെ കേരളത്തിലും സലാർ ആവേശം ആളിക്കത്തി. മഹേഷ് ബാബു നായകനായ ​ഗുണ്ടൂർകാരം സംവിധാനം ചെയ്തത് ത്രിവിക്രം ആയിരുന്നു. ഇതും കേരളത്തിൽ ശ്രദ്ധനേടി. പ്രത്യേകിച്ച് കുർച്ചി മടത്തപ്പെട്ടി എന്ന ​ഗാനം. 

ഇരു ചിത്രങ്ങളും തിയറ്റർ റൺ അവസാനിപ്പിച്ചിട്ട് നാളുകൾ കഴിഞ്ഞു. ഒപ്പം ഒടിടി റിലീസുകളും. ഇപ്പോഴിതാ സലാറിന്റെയും ​ഗുണ്ടൂർകാരത്തിന്റെയും ടിആർപി റേറ്റിം​ഗ് പുറത്തുവരികയാണ്. തെലുങ്കിലെ പ്രമുഖ ചാനലുകളിൽ ആയിരുന്നു ഇരു സിനിമകളുടെയും ടെലിവിഷൻ സ്ട്രീമിം​ഗ്. സലാർ സ്റ്റാർ മായിലും ​ഗുണ്ടൂർകാരം ജെമിനി ടിവിയിലും. വൻ ഹൈപ്പോടെ എത്തിയ സലാറിനെ നെ​ഗറ്റീവ് കമന്റുകൾ ലഭിച്ച ​ഗുണ്ടൂർകാരം കടത്തി വെട്ടിയിരിക്കുകയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.  

റിപ്പോർട്ടുകൾ പ്രകാരം സലാറിന്റെ ടിആർപി റേറ്റിം​ഗ് 6.5 ആണ്. എന്നാൽ ​ഗുണ്ടൂർകാരത്തിന്റേത് 9.23 ആണ്. പ്രഭാസ് ചിത്രത്തെക്കാൾ ബഹുദൂം മുന്നിലാണ് മഹേഷ് ബാബു സിനിമ എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതോടെ മഹേഷ് ബാബുവിന്റെ ആരാധകർ കമന്റുകളുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. ഇതിൽ നിന്നും മനസിലാകും തെലുങ്കിലെ കിം​ഗ് ആരാണ് എന്നാണ് ഇവർ വീഡിയോകൾ ഷെയർ ചെയ്ത് കുറിക്കുന്നത്. 

മുന്നിൽ കട്ടയ്ക്ക് രം​ഗണ്ണൻ, ഒപ്പം വിനീതിന്റെ പിള്ളേരും; പിടിച്ചു നിന്നോ 'ആൽപറമ്പിൽ ​ഗോപി'; ഓഫീഷ്യൽ നേട്ടം

2024 ജനുവരി 12നാണ് ​ഗുണ്ടൂർകാരം റിലീസ് ചെയ്തത്. ശ്രീലീല നായികയായി എത്തിയ ചിത്രത്തിലെ ഷംന കാസിമിന്റെ ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. 2023 ഡിസംബർ 22ന് ആണ് സലാർ റിലീസ് ചെയ്തത്. പൃഥ്വിരാജ്- പ്രഭാസ് കോമ്പോയിൽ എത്തിയ ചിത്രത്തിൽ ശ്രുതി ഹസൻ ആയിരുന്നു നായിക. സിനിമയുടെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്നാണ് വിവരം. 600 കോടിയാണ് സലാറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്. 170 കോടിക്ക് മേലാണ് ​ഗുണ്ടൂർകാരം നേടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios