Asianet News MalayalamAsianet News Malayalam

വേഗതയില്‍ ഇനി ​ഗുരുവായൂരമ്പല നടയിലും; എണ്ണത്തിൽ ഒന്നാമൻ മോഹൻലാൽ; 50 കോടി ക്ലബ്ബിലെ മലയാള സിനിമ

പതിനഞ്ച് സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

Fastest Mollywood Films To Cross 50 Crore Club World Wide Aadujeevitham,GuruvayoorAmbala Nadayil, Manjummel boys
Author
First Published May 22, 2024, 8:00 AM IST

രു കാലത്ത് കോടി ക്ലബ്ബ് സിനിമകൾ മലയാളത്തിന് അന്യമായിരുന്നു. എന്നാൽ ഇന്നതല്ല കഥ. റിലീസ് ചെയ്യുന്ന ഭൂരിഭാ​ഗം സിനിമകളും മിനിമം 50 കോടി ക്ലബ്ബിലെങ്കിലും ഇടംനേടുന്നുണ്ട്. ഈ അവസരത്തിൽ ഏറ്റവും വേ​ഗത്തിൽ അൻപത് കോടി ക്ലബ്ബിൽ ഇടംനേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. ഇതിൽ ഏറ്റവും കൂടുതൽ 2024ലെ സിനിമകൾ ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്. 

പതിനഞ്ച് സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ലിസ്റ്റിൽ ഒന്നാമത് ഉള്ളത് ആടുജീവിതം ആണ്. പൃഥ്വിരാജ്- ബ്ലെസി കോമ്പോയിൽ എത്തിയ ചിത്രം നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ എത്തിയത്. പതിമൂന്നാം സ്ഥാനത്തുള്ളത് പ്രേമലു ആണെന്നും സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. പതിമൂന്ന് ദിവസം കൊണ്ടായിരുന്നു പ്രേമലു 50 കോടി നേടിയത്. 

100 കോടി ബജറ്റിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രം; മോഹൻലാലിന് വൻ സർപ്രൈസ് ഒരുക്കി ടീം 'കണ്ണപ്പ'

1 ആടുജീവിതം : 4 ദിവസം
2 ലൂസിഫർ : 4 ദിവസം
3. ഭീഷ്മപർവ്വം : 5 ദിവസം
4. കുറുപ്പ് : 5 ദിവസം
5 ആവേശം : 6 ദിവസം
6 ​ഗുരുവായൂരമ്പല നടയിൽ : 6 ദിവസം
7 2018 സിനിമ : 7 ദിവസം
8 മഞ്ഞുമ്മൽ ബോയ്സ് : 7 ദിവസം
9 വർഷങ്ങൾക്കു ശേഷം : 8 ദിവസം
10 കണ്ണൂർ സ്ക്വാഡ് : 9 ദിവസം
11 നേര് : 9 ദിവസം
12 ആർഡിഎക്സ് : 9 ദിവസം
13 ഭ്രമയു​ഗം : 11 ദിവസം
14 കായംകുളം കൊച്ചുണ്ണി : 11 ദിവസം
15 പ്രേമലു : 13 ദിവസം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios