Asianet News MalayalamAsianet News Malayalam

രുചികരമായ കടച്ചക്ക ചെമ്മീൻ വറുത്തരച്ച കറി ; റെസിപ്പി

കടച്ചക്ക ചെമ്മീൻ വറുത്തരച്ച കറി ഈസിയായി തയ്യാറാക്കാം. ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്...

easy and tasty fried prawn curry recipe
Author
First Published Apr 28, 2024, 11:32 AM IST

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

easy and tasty fried prawn curry recipe

 

ചോറിനൊപ്പം കഴിക്കാൻ രുചികരമായ കടച്ചക്ക ചെമ്മീൻ വറുത്തരച്ച് കറി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

കടച്ചക്ക                                             1 എണ്ണം
ചെമ്മീൻ വൃത്തിയാക്കിയത്      അരക്കിലോ 
തേങ്ങാ ചിരവിയത്                        ഒന്നര കപ്പ് 
മുളകുപൊടി                                    2 ടേബിൾ സ്പൂൺ 
മല്ലിപ്പെടി                                        ഒന്നര ടേബിൾ സ്പൂൺ 
ഉലുവപ്പെടി                                       കാൽ ടീസ്പൂൺ 
വലിയ ജീരകം                                 കാൽ ടീസ്പൂൺ 
മഞ്ഞൾപ്പെടി                                   അര ടീസ്പൂൺ
ചെറിയ ഉള്ളി                                      അരക്കപ്പ് 
പച്ചമുളക്                                             നാലെണ്ണം
തക്കാളി                                                   ഒന്ന് 
കറിവേപ്പില                                       ആവശൃത്തിന് 
ഉപ്പ്                                                         ആവശൃത്തിന് 
വെളിച്ചെണ്ണ                                       2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള പാൻ അടുപ്പിൽ വെച്ച് നന്നായി ചൂടായി വരുമ്പോൾ തേങ്ങാ ചെറിയ ഉള്ളി വലിയ ജീരകം ഇവ ഒക്കെ ഇട്ട് നന്നായി ഇളക്കി തേങ്ങയിലെ വെള്ളം ഒരുവിധം വലിഞ്ഞു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാ നല്ല ഗോൾഡൻ നിറം ആകും വരെ വറുക്കുക. ഇനി ഇതിലേക്ക് ഉലുവപ്പൊടി ഒഴികേ ബാക്കി എല്ലാ പൊടികളും ഇട്ട് നന്നായി മിക്സ് ചെയ്യുക . പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയത് വേറെ പാത്രത്തിലേക്ക് മാറ്റി തണുത്ത് വരുമ്പേൾ നല്ല മഷിപോലെ അരച്ചെടുക്കുക. ഒരു ചട്ടിയിലേക്ക് കടച്ചക്ക അരിഞ്ഞതും ചെമ്മീനും പച്ചകുളക് രണ്ടായി പിളർന്നതും തക്കാളി അരിഞ്ഞതും ആവശൃത്തിന് ഉപ്പും കറിവേപ്പിലയും വെള്ളവും അരപ്പും ഒഴിച്ച് നന്നായി മിക്സ് ചെയ്ത് അടുപ്പിൽ വെക്കുക. കറി നന്നായി തിള വരുമ്പോൾ ഒന്ന് ചുറ്റിച്ച്  ഉപ്പിന്റെ അളവൊക്കെ നോക്കി തീ നന്നായി കുറച്ച് വയ്ക്കുക. കറി കുറുകി മുകളിൽ എണ്ണ തെളിഞ്ഞുവരുമ്പോൾ ഉലുവപ്പൊടി ഇട്ട് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം . ഇനി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ രണ്ടുകഷ്ണം ചെറിയഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഒരു നുള്ളു മുളക് പൊടിയും മൂപ്പിച്ച് കറിയിലേക്ക് താളിച്ച് ഒഴിച്ചു കൊടുക്കാം. കടച്ചക്ക ചെമ്മീൻ കറി തയ്യാർ...

ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം

 

Follow Us:
Download App:
  • android
  • ios