Asianet News MalayalamAsianet News Malayalam

Summer Fest : ഈ ചൂടത്ത് കുടിക്കാൻ തയ്യാറാക്കാം കിടിലൻ മില്ലറ്റ് സ്മൂത്തി : റെസിപ്പി

മില്ലറ്റ് കൊണ്ട് കിടിലനൊരു സ്മൂത്തി തയ്യാറാക്കിയാലോ? പുഷ്പ വർ​ഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്...

easy millet smoothie recipe
Author
First Published Apr 26, 2024, 5:48 PM IST

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

easy millet smoothie recipe

 ഈ ചൂടത്ത് കുടിക്കാൻ എളുപ്പം തയ്യാറാക്കാം കിടിലൻ മില്ലറ്റ് സ്മൂത്തി. 

വേണ്ട ചേരുവകൾ

തിനയരി                  -  100 ​ഗ്രാം വേവിച്ചത്
പഞ്ചസാര                -  മധുരത്തിന് ആവശ്യമുള്ള
കസ്കസ്                       -  1 ടീസ്പൂൺ കുതിർക്കണം
പാൽ                           - ഒന്നര ലിറ്റർ
പഴങ്ങൾ                     -  ഇഷ്ടമുള്ളത് ചേർക്കാം.

തയ്യാറാക്കുന്ന വിധം...

വേവിച്ച തിനയരി പകുതി പാലും പഞ്ചസാരയും കൂട്ടി അരച്ചെടുക്കണം. ഒരു ​ഗ്ലാസിലേക്ക് അരച്ചെടുത്ത തിനയരി ചേർക്കണം. മീതെ കസ്കസ് ചേർക്കണം. ബാക്കി തിനയരി മീതെ ചേർക്കുക. ഏറ്റവും മുകളിൽ കസ്കസും പഴങ്ങളും ചേർക്കാം.  അധികം തണുപ്പിക്കാതെ കഴിക്കുക.  ഈ അളവിൽ അഞ്ച് ​ഗ്ലാസ് കിട്ടും.

ക്ഷീണവും ദാഹവും അകറ്റാന്‍ നല്ല മധുരമൂറും ചെമ്പരത്തി ജ്യൂസ് കുടിച്ചാലോ? ഈസി റെസിപ്പി

 

Follow Us:
Download App:
  • android
  • ios