Asianet News MalayalamAsianet News Malayalam

ആപ്പിൾ കൊണ്ടൊരു കിടിലൻ വെറൈറ്റി പച്ചടി; റെസിപ്പി

അൽപം വെറൈറ്റിയായി ഒരു ആപ്പിൾ പച്ചടി തയ്യാറാക്കിയാലോ?  ആശ രാജനാരായണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്...

variety apple pachadi recipe you can try it out
Author
First Published May 1, 2024, 10:57 AM IST

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

variety apple pachadi recipe you can try it out

 

പല തരം പച്ചടികള്‍ നാം കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ആപ്പിൾ കൊണ്ട് ഒരു പച്ചടി തയ്യാറാക്കി കഴിച്ചിട്ടുണ്ടോ? വളരെ രുചികരവും ഹെൽത്തിയും, എളുപ്പവും ആണ്‌ ഈ പച്ചടി.

വേണ്ട ചേരുവകൾ

ആപ്പിൾ -  ഒരെണ്ണം
തേങ്ങ  -  അര കപ്പ്
പച്ചമുളക് - 1 എണ്ണം
ഇഞ്ചി - 1 സ്പൂൺ
കടുക് - 1/2 സ്പൂൺ
ഉപ്പ് - 1 സ്പൂൺ
തൈര് - 1 കപ്പ്
എണ്ണ - 1 സ്പൂൺ
കടുക് - 1/2 സ്പൂൺ
ചുവന്ന മുളക് - 2 എണ്ണം
കറി വേപ്പില - 1 തണ്ട് 

തയ്യാറാക്കുന്ന വിധം

ആപ്പിൾ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കുക. ശേഷം കുറച്ചു വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് ആപ്പിൾ വേവിച്ച് എടുക്കുക. ഇനി മിക്സിയുടെ ജാറിലേയ്ക്ക് തേങ്ങ, പച്ചമുളക്, കടുക്, ഇഞ്ചി, തൈര് എന്നിവ അരച്ച്, വേവിച്ച അപ്പിളിലേയ്ക്ക് ചേർത്ത് കൊടുക്കുക. ഒപ്പം കുറച്ചു തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മറ്റൊരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, ചുവന്ന മുളകും, കറി വേപ്പിലയും ചേർത്ത് വറുത്തു പച്ചടിയിലേയ്ക്ക് ചേർക്കുക.

youtubevideo

Also read: മാമ്പഴ രുചിയിലൊരു നാടൻ പലഹാരം; ഈസി റെസിപ്പി

Follow Us:
Download App:
  • android
  • ios