Asianet News MalayalamAsianet News Malayalam

ശരീരത്തിലെ ഈ ഏഴ് ഇടങ്ങളില്‍ കാണുന്ന സൂചനകള്‍ അവഗണിക്കരുത്; ചീത്ത കൊളസ്‌ട്രോളിന്‍റെയാകാം...

ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരികയും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും.

warning signs of high cholesterol you should not ignore
Author
First Published Apr 4, 2024, 1:10 PM IST

ചിട്ടയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിനുള്ള കാരണമാണ്. ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരികയും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരത്തിലെ ചില ഭാഗങ്ങളില്‍ അതിന്‍റെ സൂചനയുണ്ടാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം... 

1. കൈകളില്‍ കാണുന്ന ലക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കൂടുമ്പോള്‍ രക്തയോട്ടം കുറയാം. ഇത് മൂലം കൈകളില്‍ മരവിപ്പ് ഉണ്ടാകാം. 

2. കാലുകളില്‍ കാണുന്ന ലക്ഷണങ്ങള്‍

കാലുകളില്‍ വേദന, മരവിപ്പ്, കാലുകളില്‍ തടിപ്പ്, കാലുകള്‍ ചൊറിച്ചില്‍, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലെ നീര്‍വീക്കം, കാലുകളിലോ പാദത്തിലോ മുറിവുകള്‍, കാലുകളിലും പാദങ്ങളിലും കാണുന്ന മഞ്ഞനിറം തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്.

3. മുഖത്ത് കാണുന്ന ലക്ഷണങ്ങള്‍ 

കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തില്‍ തീരെ ചെറിയ മുഴകള്‍ കൊളസ്ട്രോളിന്‍റെ സൂചനയാകാം. 

4. ചര്‍മ്മം

കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാനും സാധ്യതയേറെയാണ്. 

5. കഴുത്ത്, ചെവി

കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുന്നതും ചീത്ത കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. അതുപോലെ ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേൾവിക്കുറവ് വരാം. കൂടാതെ മങ്ങിയ നഖങ്ങള്‍, ക്ഷീണം തുടങ്ങിയവയും കൊളസ്ട്രോള്‍ കൂടുമ്പോള്‍ ഉണ്ടാകാം. 

6. നെഞ്ച്

നെഞ്ചുവേദന, അസ്വസ്ഥത തുടങ്ങിയവയും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം. 

7. വയറ്/ കുടല്‍

ദഹന പ്രശ്നങ്ങള്‍, വയര്‍ വീര്‍ത്തിരിക്കുക, ദഹനക്കേട്, വയറുവേദന തുടങ്ങിയവയും  കൊളസ്ട്രോള്‍ കൂടുമ്പോള്‍ ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: ബേക്കറിയില്‍ നിന്നും വാങ്ങുന്ന ഈ ഭക്ഷണങ്ങള്‍ ക്യാൻസറിന് കാരണമാകും...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios