Asianet News MalayalamAsianet News Malayalam

പിരീഡ്സ് വെെകിയാണോ വരാറുള്ളത്? കാരണങ്ങൾ ഇതാകാം

ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത് ഹോർമോൺ സിന്തസിസിനെ ബാധിച്ചേക്കാം. ഇത് ക്രമരഹിതമായ ആർത്തവത്തിന് കാരണമാകുന്നതായി എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

what are the causes of delayed periods
Author
First Published Apr 1, 2024, 6:47 PM IST

സ്ത്രീകളിൽ അവരുടെ പ്രത്യുല്പാദനത്തിൻറെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആർത്തവം. ആർത്തവ സംബന്ധമായ നിരവധി പ്രശ്നങ്ങൾ പലരേയും അലട്ടാം. മിക്ക സ്ത്രീകളും ആർത്തവം വൈകുന്നതും ആർത്തവത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളുമുള്ളവരാണ്..ജീവിതശൈലിയിലെ ചില മാറ്റങ്ങളാണ് ആർത്തവം ക്രമം തെറ്റുന്നതിന് പിന്നിലെ ചില കാരണങ്ങൾ. 

ആർത്തവം വൈകുന്നതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്?

സമ്മർദ്ദം...

അമിത സമ്മർദ്ദം ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ പുറത്തുവിടാൻ കാരണമാകുന്നു. ഇത് ആർത്തവചക്രത്തെ ബാധിക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ക്രമരഹിതമായ ആർത്തവചക്രം ഉണ്ടാക്കുകയോ ആർത്തവം വൈകിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ അരുണ കൽറ പറയുന്നു.

അമിതമായ വ്യായാമം...

നിങ്ങൾ അമിതമായി വ്യായാമം ചെയ്യുകയാണെങ്കിൽ ജാഗ്രത പാലിക്കണം. കാരണം അമിതമായ വ്യായാമം ആർത്തവചക്രത്തിൽ മാറ്റങ്ങൾക്ക് കാരണമാകും. ആർത്തവം വെെകുന്നതിലേക്ക് നയിച്ചേക്കാം.

ഹോർമോൺ അസന്തുലിതാവസ്ഥ...

ഹോർമോൺ അസന്തുലിതാവസ്ഥ പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകൾ ഉൾപ്പെടുന്നവ, ആർത്തവ ക്രമക്കേടുകളുടെ ഒരു സാധാരണ കാരണമായി അറിയപ്പെടുന്നു. ഈ ഏറ്റക്കുറച്ചിലുകൾ ആർത്തവത്തിന്റെ സമയം, ദൈർഘ്യം, തീവ്രത എന്നിവയെ ബാധിക്കും. കൂടാതെ ഹോർമോൺ അസന്തുലിതാവസ്ഥ മലബന്ധം, വയറിളക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ നിരവധി ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാമെന്നും ക്യൂറസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത്....

ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത് ഹോർമോൺ സിന്തസിസിനെ ബാധിച്ചേക്കാം. ഇത് ക്രമരഹിതമായ ആർത്തവത്തിന് കാരണമാകുന്നതായി എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ...

തൈറോയ്ഡ് തകരാറുകൾ, പ്രത്യുൽപാദന പ്രശ്നങ്ങൾ, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്നിവയുൾപ്പെടെയുള്ള പല രോഗാവസ്ഥകളും ആർത്തവ ക്രമക്കേടുകളോ കാലതാമസമോ ഉണ്ടാകാൻ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

എന്താണ് ബ്രൗൺ ഫാറ്റ് ? ആരോഗ്യകരമാണോ? അറിയേണ്ടതെല്ലാം
 

Latest Videos
Follow Us:
Download App:
  • android
  • ios