Asianet News MalayalamAsianet News Malayalam

നാനൂറോളം സ്ത്രീകളെ പീഡിപ്പിച്ച സംഭവം: പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത

നിരവധി ലൈം​ഗിക പീഡന പരാതികൾ ഉയർന്നതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് പറന്നിരുന്നു.

CBI likely to seek Blue Corner Notice for Prajwal Revanna amid sex scandal
Author
First Published May 4, 2024, 3:39 PM IST

ബെം​ഗളൂരു: എൻഡിഎയുടെ ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ  കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ അനുമതി തേടിയേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ലൈം​ഗിക പീഡന പരാതികൾ ഉയർന്നതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് പറന്നിരുന്നു.  മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിൽ നിന്നുള്ള പാർട്ടി എംപിയുമായ 33-കാരനായ പ്രജ്വൽ രേവണ്ണ 400-ലേറെ സ്ത്രീകളെ പീഡിപ്പിക്കുകയും മൂവായിരത്തിലേറെ അശ്ലീല വീഡിയോകൾ നിർമിക്കുകയും ചെയ്തിരുന്നു.

വീഡിയോ പുറത്തായതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്.  വീഡിയോ  സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപണം നേരിടുന്നു. അതിനിടെ, രാജ്യം വിടുന്നത് തടയാൻ പിതാവ് എച്ച്‌ഡി രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട്, രേവണ്ണയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 700 ഓളം പൗരന്മാർ ദേശീയ വനിതാ കമ്മീഷന് (എൻസിഡബ്ല്യു)  കത്തെഴുതി.

ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെയുള്ള രണ്ടാമത്തെ കേസിൽ ഉള്ളത് ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നത്. പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നും ദൃശ്യം പകർത്തിയെന്നും ജെഡിഎസ് നേതാവായ യുവതി പറയുന്നു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 3 വർഷത്തോളം പല തവണ പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. 2021 മുതൽ പീഡനം തുടരുകയായിരുന്നെന്നും പരാതി നൽകാൻ പേടിയായിരുന്നുവെന്നും യുവതി പറയുന്നു. തന്റെ അമ്മ ഭവാനിക്ക് എംഎൽഎ ആയി മത്സരിക്കാൻ അവസരം നഷ്ടമായത് ഭർത്താവ് കാരണമാണെന്നും പറയുന്നത് കേട്ട് ജീവിച്ചാൽ ഭർത്താവിനെ കൊല്ലില്ല എന്ന് പ്രജ്വൽ പറഞ്ഞതായും യുവതി പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios