Asianet News MalayalamAsianet News Malayalam

'അന്വേഷണ ഏജൻസികൾ പിടികൂടിയ 5 ലക്ഷം കോടിയുടെ ഹെറോയിൻ എവിടെ'; ദില്ലി ഹൈക്കോടതിയിൽ ഹർജി, കേന്ദ്രത്തിന് നോട്ടീസ്

2018 മുതൽ 2020 വരെ രാജ്യത്ത് മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടും ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തുവിട്ട വിവരവും തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്ന് ഹർജിക്കാരൻ ആരോപിച്ചു.

Delhi HC seeks Centre's stand on disappearance of 70,000 kg heroin from seizure records
Author
First Published May 7, 2024, 8:13 AM IST

ദില്ലി: അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത അഞ്ച് ലക്ഷം കോടി വില വരുന്ന 70,772.48 കിലോ ഹെറോയിൻ രേഖകളില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ദില്ലി ഹൈക്കോടതിയിൽ ഹർജി. മാധ്യമപ്രവർത്തകനായ ബി ആർ അരവിന്ദാക്ഷനാണ് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയത്.   2018 നും 2020 നും ഇടയിൽ പിടിച്ചെടുത്ത 70,772.48 കിലോ ഹെറോയിൻ,  രേഖകളിൽ നിന്ന്  അപ്രത്യക്ഷമായെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഹർജിയിൽ ദില്ലി ഹൈക്കോടതി കേന്ദ്രത്തിൻ്റെ നിലപാട് തേടി. ജസ്റ്റിസ് സുബ്രമണണ്യം പ്രസാദാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചു. നാല് ആഴ്ച്ചക്കകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.

2018 മുതൽ 2020 വരെ രാജ്യത്ത് മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടും ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തുവിട്ട വിവരവും തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്ന് ഹർജിക്കാരൻ ആരോപിച്ചു.  2018 നും 2020 നും ഇടയിൽ മൊത്തം 70,772.48 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി ഹരജിയിൽ പറയുന്നതയും കോടതി വ്യക്തമാക്കി. രാജ്യാന്തര വിപണിയിൽ ഏകദേശം 5 ലക്ഷം കോടി രൂപ വിലമതിക്കുന്ന 70,000 കിലോയിലധികം ഹെറോയിൻ കാണാതായത് ദേശീയ സുരക്ഷ, സാമൂഹിക സ്ഥിരത, സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നതാണെന്ന് ഹർജിക്കാരൻ വാദിച്ചു.

Read More....14,000 മെട്രിക് ടൺ ബസ്മതി ഇതര വെള്ള അരി കടൽ കടക്കും; മൗറീഷ്യസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഈ കാരണത്താൽ

12.09.2022-ന്, ഹെറോയിൻ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് എൻസിആർബി നൽകിയ വിവരവും ആഭ്യന്തര മന്ത്രാലയത്തിലെ സഹമന്ത്രി നിത്യാനന്ദ് റായി നൽകിയ വിവരവും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും രാജ്യത്തിൻ്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു. കേസ് സെപ്റ്റംബർ 9ന് വീണ്ടും പരിഗണിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios