Asianet News MalayalamAsianet News Malayalam

രണ്ടാം സീറ്റില്‍ വിജയിച്ചാലും വയനാട് വിടില്ലെന്ന് രാഹുല്‍ ഗാന്ധി; മത്സരത്തില്‍ നിന്ന് പിൻവാങ്ങരുതെന്ന് ഖര്‍ഗെ

ഉത്തരേന്ത്യയിലെ സീറ്റുകളിൽ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസിന്‍റെയും, ഇന്ത്യ സഖ്യത്തിന്‍റെയും സാധ്യതകളെ ബാധിക്കുമെന്ന് രാഹുൽ ഗാന്ധിയുമായി സംസാരിച്ച ഖർഗെ അറിയിച്ചു

rahul gandhi informed that he never leave wayanad if won second seat
Author
First Published May 1, 2024, 10:53 PM IST

ദില്ലി: യുപിയിലെ അമേഠി, റായ്‍ബറേലി മണ്ഡലങ്ങളില്‍ നാളെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കെ ഉപാധിയുമായി രാഹുല്‍ ഗാന്ധി. രണ്ടാമതൊരു സീറ്റില്‍ വിജയിച്ചാലും വയനാട് ഉപേക്ഷിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.  കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയാണ് രാഹുലിന്‍റെ വാക്കുകള്‍ അറിയിച്ചത്. 

അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ ഗാന്ധി കുടുംബം  മത്സരിക്കണമെന്ന് മല്ലികാർജ്ജുൻ ഖർഗെ. ഉത്തരേന്ത്യയിലെ സീറ്റുകളിൽ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസിന്‍റെയും, ഇന്ത്യ സഖ്യത്തിന്‍റെയും സാധ്യതകളെ ബാധിക്കുമെന്ന് രാഹുൽ ഗാന്ധിയുമായി സംസാരിച്ച ഖർഗെ അറിയിച്ചു. 

ഇരു മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. നാളത്തെ പ്രചാരണ പരിപാടികൾ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ റദ്ദാക്കി.

Also Read:- അമേഠിയിലും റായ്ബറേലിയിലും നാളെ തീരുമാനം; ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios