Asianet News MalayalamAsianet News Malayalam

റായ്‍ബറേലിയില്‍ രാഹുല്‍ഗാന്ധി; സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് കോൺഗ്രസ്

രണ്ടാമതൊരു സീറ്റില്‍ മത്സരിച്ച് വിജയിച്ചാലും താൻ വയനാട് വിടില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതോടെ തന്നെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിരുന്നു.

rahul gandhi will contest from raebareli congress confirms
Author
First Published May 3, 2024, 8:58 AM IST

ദില്ലി: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. യുപിയിലെ റായ്‍ബറേലിയിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. യുപിയിലെ അമേത്തിയിലോ റായ്‍ബറേലിയിലോ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം വരെ ഇതില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്.

രണ്ടാമതൊരു സീറ്റില്‍ മത്സരിച്ച് വിജയിച്ചാലും താൻ വയനാട് വിടില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതോടെ തന്നെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിരുന്നു. ഏതായിരിക്കും മണ്ഡലം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്. പാര്‍ട്ടിക്ക് അകത്തും ഇതെച്ചൊല്ലി നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു.

അതേസമയം പ്രിയങ്ക ഗാന്ധി അമേഠിയിലോ റായ്‍ബറേലിയിലോ മത്സരിക്കുന്നില്ലെന്നത് കഴിഞ്ഞ ദിവസം തന്നെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അമേഠിയില്‍ കോൺഗ്രസിന് വേണ്ടി അങ്കത്തിന് ഇറങ്ങുന്നത് കിശോരിലാല്‍ ശര്‍മ്മയാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയാ ഗാന്ധി എന്നീ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന, ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തൻ ആണ് കിശോരിലാല്‍ ശര്‍മ്മ.  പ്രിയങ്ക സ്വമേധയാ പിൻവാങ്ങിയതാണെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്. 

Also Read:- പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ല; അമേഠിയിലും റായ്‍ബറേലിയിലും പ്രിയങ്കയില്ല, രാഹുലുമായുള്ള ചര്‍ച്ച തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios