Asianet News MalayalamAsianet News Malayalam

'ഭാര്യക്ക് ടോയ്‍ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണമാണ് നൽകിയത്'; കടുത്ത ആരോപണവുമായി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

തനിക്ക് നെഞ്ചെരിച്ചിലും തൊണ്ടയിലും വായിലും വേദനയുണ്ടെന്നും വിഷം കലർന്ന ഭക്ഷണം കഴിച്ചതിൻ്റെ ഫലമാണിതെന്നും സംശയിക്കുന്നതായും ബുഷ്റ ബീബി ഹർജിയിൽ പറഞ്ഞു.

Former Pakistan PM Imran Khan alleges his wife was given food mixed with toilet cleaner, report
Author
First Published Apr 20, 2024, 5:58 PM IST

ഇസ്ലാമാബാദ്: തൻ്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണം നൽകിയെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചതായി റിപ്പോർട്ട്.  പാകിസ്ഥാൻ ദിനപത്രം  ദി എക്സ്പ്രസ് ട്രിബ്യൂൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ നടന്ന 190 മില്യൺ പൗണ്ടിൻ്റെ അഴിമതിക്കേസിൻ്റെ വാദം കേൾക്കുന്നതിനിടെ, കോടതിമുറിയിൽ അധിക മതിലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ ജഡ്ജി നാസിർ ജാവേദ് റാണയോട് പരാതിപ്പെട്ടു. ബുഷ്റ ബീബിയുടെ പരിശോധനകൾ ഷിഫ ഇൻ്റർനാഷണൽ ഹോസ്പിറ്റലിൽ നടത്താൻ ഷൗക്കത്ത് ഖാനും ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസിം യൂസഫ്  നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു.

എന്നാൽ, പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) ആശുപത്രിയിൽ പരിശോധന നടത്തുന്നതിൽ ജയിൽ ഭരണകൂടം ഉറച്ചുനിൽക്കുകയാണെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. ബുഷ്‌റ ബീബിയുടെ ഭക്ഷണത്തിൽ ടോയ്‌ലറ്റ് ക്ലീനർ കലർത്തിയെന്നും ഇത് ദിവസേന വയറിന് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തതായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സ്ഥാപകൻ ഇമ്രാൻ ഖാൻ പറഞ്ഞു. ഇക്കാര്യം അദ്ദേഹം കോടതിയിലും ആരോപിച്ചു. അതിനിടെ, വാർത്താസമ്മേളനങ്ങൾ നടത്തുന്നതിൽ നിന്ന് ഇമ്രാൻ ഖാനെ ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചു. വാദത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി 10 മിനിറ്റ് സംവദിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.

നേരത്തെ ഏപ്രിൽ 15 ന്, ബുഷ്റ ബീബി ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്യുകയും തനിക്ക് വിഷം നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഷൗക്കത്ത് ഖാനും ഹോസ്പിറ്റലിൽ നിന്നോ മറ്റ് സ്വകാര്യ ആശുപത്രികളിൽ നിന്നോ പരിശോധന നടത്തണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചു. തനിക്ക് നെഞ്ചെരിച്ചിലും തൊണ്ടയിലും വായിലും വേദനയുണ്ടെന്നും വിഷം കലർന്ന ഭക്ഷണം കഴിച്ചതിൻ്റെ ഫലമാണിതെന്നും സംശയിക്കുന്നതായും ബുഷ്റ ബീബി ഹർജിയിൽ പറഞ്ഞു.

സബ് ജയിലായി പ്രഖ്യാപിച്ച ബനിഗലയിലെ വസതിയിൽ വച്ച് തന്നെ വിഷം കൊടുത്ത് മാനസിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ഇമ്രാൻ ഖാൻ്റെ ഭാര്യ പറഞ്ഞിരുന്നു. കൂടാതെ, തന്നെ അടച്ചിട്ടിരിക്കുന്ന മുറിയിൽ വിവിധ സ്ഥലങ്ങളിൽ ചാര ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു. സബ് ജയിലിൽ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. ബാക്കിയുള്ള ഉദ്യോഗസ്ഥർ പുരുഷന്മാരാണെന്നും അത്തരമൊരു അന്തരീക്ഷത്തിൽ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. തൻ്റെ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ മതിയായ സമയം നൽകിയിട്ടില്ലെന്ന് ഹർജിക്കാരി പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു.

Follow Us:
Download App:
  • android
  • ios