Asianet News MalayalamAsianet News Malayalam

ആദായ നികുതി വകുപ്പിൻെറ അപ്രതീക്ഷിത നീക്കം; ബാങ്കിലേക്ക് കൊണ്ടുവന്ന സിപിഎമ്മിൻെറ 1 കോടി പിടിച്ചെടുത്തു

തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്

1 crore of CPM brought to deposit in Bank of India branch in Thrissur seized by Income Tax Department
Author
First Published Apr 30, 2024, 7:58 PM IST

തൃശൂര്‍: സി.പി.എമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. തുക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്‍റെ മൊഴി ആദായ നികുതി വകുപ്പ് എടുത്തു. പണത്തിന്‍റെ ഉറവിടം കാണിക്കാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിൻവലിച്ച ഒരു കോടി രൂപയാണ് ബാങ്കിൽ തിരിച്ച് നിക്ഷേപിക്കാൻ ശ്രമിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവമുണ്ടായത്. നേരത്തെ പിൻവലിച്ച തുകയുടെ സീരിയൽ നമ്പറുകൾ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ബാങ്കിലെത്തി ചര്‍ച്ച നടത്തിയിരുന്നു. പണം തിരിച്ചടയ്ക്കാൻ നിയമ സാധുതയുണ്ടെന്ന് സി.പി.എമ്മിന് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, പണം കൊണ്ടുവന്ന വിവരം ബാങ്ക് അധികൃതര്‍ അദായ നികുതി വകുപ്പിനെ അറിയിച്ചു.  തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി എംഎം വര്‍ഗീസില്‍ നിന്നും മൊഴിയെടുത്ത് പണം പിടിച്ചെടുത്തത്.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബാങ്കിൽ നിന്ന് ഒരു കോടി സി.പി.എം പിൻവലിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ എംജി റോഡ് ശാഖയിൽ നിന്നാണ് പണം പിൻവലിച്ചത്.

നിര്‍ണായക നീക്കവുമായി സിപിഎം; തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിൻവലിച്ച 1 കോടി തിരിച്ചടയ്ക്കാൻ ചര്‍ച്ച

 

Follow Us:
Download App:
  • android
  • ios