Asianet News MalayalamAsianet News Malayalam

ഇടിമിന്നൽ, കേടായത് ഇവിഎം മെഷീൻ വച്ച സ്കൂളിലെ 169 കാമറകൾ, എല്ലാത്തിന്റെയും തകരാര്‍ പരിഹരിച്ചെന്ന് കളക്ടര്‍

ഇടിമിന്നലിൽ കേടായ ക്യാമറകൾ പ്രവർത്തനക്ഷമമാക്കി മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാൻ തീരുമാനം

169 cameras in the college where the EVM machine was damaged by lightning  Collector says everything has been fixed
Author
First Published May 1, 2024, 10:18 PM IST

ആലപ്പുഴ:  ഇടിമിന്നലിനെ തുടർന്ന് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകൾ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. ആലപ്പുഴ സെന്റ് ജോസഫ്‌സ്‌ കോളജിൽ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമിലെ സി സി ടിവി ക്യാമറയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകൾ മൂലം തകരാറിലായത്.

ആലപ്പുഴ എച്ച് പി സിയുടെ കൗണ്ടിങ് സെന്ററായി സെന്റ് ജോസഫ് സ് കോളേജിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലിൽ 169 എണ്ണത്തിന്  വിവിധ തരം തകരാറുകൾ സംഭവിച്ചിരുന്നു. ഇതിൽ സ്‌ട്രോങ് റൂമുമായി ബന്ധപെട്ട ക്യാമറകൾ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഐ.ടി.മിഷന്റെ ടെക്‌നീഷ്യൻമാരും ഉടൻ തന്നെ സ്ഥലത്തെത്തിയാണ് ഇത്രയും ക്യാമറകളുടെ തകരാർ മണിക്കൂറുകൾക്കകം പരിഹരിച്ചത്. 

ഇന്ന്  രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കി പ്രവർത്തനക്ഷമമായതായി ജില്ലാ കളക്ടർ അറിയിച്ചു. മുൻ കരുതൽ എന്ന നിലയിൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മിന്നൽ രക്ഷാ ചാലകങ്ങൾ സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അമേഠിയിലും റായ്ബറേലിയിലും നാളെ തീരുമാനം; ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍

അതേസമയം, വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് എം.ലിജു റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന റൂമിലെ സിസി ടിവി ക്യാമറകള്‍ നശിച്ചെന്ന വിവരം ലിജു പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

തെരഞ്ഞെടുപ്പിന്റെ സുരക്ഷയും സുതാര്യതയും പ്രാധാന്യവും കണക്കിലെടുത്ത്, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പരിസരത്ത് അടിയന്തരമായി സിസി ടിവി നിരീക്ഷണം സ്ഥാപിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും നീക്കുന്നതിന് സ്ട്രോങ് റൂം പരിസരം നിരീക്ഷിക്കാന്‍ നിരീക്ഷകരെ നിയോഗിക്കണമെന്നും എം ലിജു ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios