Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ സാധാരണക്കാരുടെ പരാതികൾ കേട്ട് കെ.സി വേണു​ഗോപാൽ

സാധാരണക്കാർ‌ക്ക് ഇടയിൽ ഇറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കാണ് കെ.സി വേണു​ഗോപാൽ പ്രാധാന്യം നൽകുന്നത്

Alappuzha K C Venugopal lok sabha election 2024 campaign
Author
First Published Apr 17, 2024, 5:17 PM IST

കോൺ​ഗ്രസിന്റെ ദേശീയ നേതാവായ കെ.സി വേണു​ഗോപാൽ ആലപ്പുഴയിലാണ് ഇത്തവണയും മത്സരിക്കുന്നത്. തുടർച്ചയായ രണ്ടു തവണ ആലപ്പുഴയിൽ നിന്ന് വിജയിച്ച കെ.സി വേണു​ഗോപാൽ 2019-ൽ മത്സരിച്ചിരുന്നില്ല. ദേശീയ നേതൃത്വത്തിലേക്ക് പോയ കെ.സി വേണു​ഗോപാലിന്റെ അഭാവത്തിൽ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു. 

ഇത്തവണ ആലപ്പുഴയിൽ തിരികെ വരുമ്പോൾ, സ്വന്തം മണ്ഡലം തിരികെപ്പിടിക്കാനുള്ള അഭിമാനപ്പോരാട്ടത്തിലാണ് കെ.സി വേണു​ഗോപാൽ. ഇതിനായി സാധാരണക്കാർ‌ക്ക് ഇടയിൽ ഇറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കാണ് കെ.സി വേണു​ഗോപാൽ പ്രാധാന്യം നൽകുന്നത്.

ഈ ഘട്ടത്തിൽ റോഡ് ഷോകളും വലിയ പൊതുപരിപാടികളും ഏതാണ്ട് പൂർണമായും അദ്ദേഹം ഒഴിവാക്കി. പകരം, ഏറ്റവും താഴെത്തട്ടിലുള്ള വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടഭ്യർത്ഥിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനുമാണ് കെ.സി വേണു​ഗോപാൽ സമയം ചെലവഴിക്കുന്നത്. ജനസമ്പർക്ക പരിപാടികൾക്കാണ് കൂടുതൽ ശ്രദ്ധ.

Alappuzha K C Venugopal lok sabha election 2024 campaign

കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ ഏറ്റവും അടിസ്ഥാനപരമായ വിഭാ​ഗങ്ങളെ നേരിൽക്കണ്ട് സംവദിക്കുകയാണ് കെ.സി വേണു​ഗോപാൽ. ഇതിനായി സംഭാഷണ പരിപാടികൾ പ്രചരണത്തിന്റെ ഭാ​ഗമാക്കി. ഇവിടെ വച്ച് ആളുകളുടെ പരാതികളും ആവശ്യങ്ങളും കേൾക്കുകയും അതിന് നിർദേശങ്ങൾ നൽകുകയുമാണ് ഈ പരിപാടികളിലൂടെ ചെയ്യുന്നത്. ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ സംഭാഷണ പരിപാടി മണ്ഡലം മുഴുവൻ വ്യാപിപ്പിക്കാനാണ് കെ.സി വേണു​ഗോപാൽ ശ്രമിക്കുന്നത്.

തൊഴിലാളികൾക്ക് വേതന വർധന, 25 ലക്ഷം രൂപ വരെ മെഡിക്കൽ ഇൻഷുറൻസ്, വിദ്യാഭ്യാസ സഹായ പരിപാടികൾ എന്നിവയാണ് കെ.സി വേണു​ഗോപാൽ മുന്നോട്ടുവച്ച പ്രധാന വാ​ഗ്ദാനങ്ങൾ. കർഷകരുടെ പ്രശ്നങ്ങൾ കേട്ട കെ.സി വേണു​ഗോപാൽ, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ നടപടിയെടുക്കുമെന്നും പറഞ്ഞു. മിനിമം താങ്ങുവില നിയമം നടപ്പാക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയ വാ​ഗ്ദാനം.

മത്സ്യത്തൊഴിലാളികൾ ഏറെയുള്ള ആലപ്പുഴയിൽ കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യുമെന്നും കെ.സി വേണു​ഗോപാൽ ചർച്ചയിൽ പറഞ്ഞു. സബ്സിഡിയോടെ മണ്ണെണ്ണ നൽകും, പ്രത്യേക ഇൻഷുറൻസ് ഏർപ്പെടുത്തും, തീരദേശ നിയന്ത്രണ നിയമങ്ങൾ പരിഷ്കരിക്കും, പ്രത്യേക മത്സ്യത്തൊഴിലാളി ബാങ്കുകൾ നടപ്പിലാക്കും എന്നും അദ്ദേഹം അറിയിച്ചു.

Follow Us:
Download App:
  • android
  • ios