Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഏറ്റവുമധികം പേർ മരിക്കുന്ന അസുഖമേതാണ്? ഒറ്റ ഉത്തരം കൊവിഡ്; കണക്കുകൾ നൽകുന്ന സൂചനയെന്ത്?

അത്രയെളുപ്പം അവഗണിച്ചു കളയാൻ പാടില്ലാത്ത കണക്കുകളാണ് കൊവിഡ് മരണത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും കേരളത്തിൽ

covid 19 death rate is very high in kerala, why
Author
First Published Sep 1, 2022, 10:09 PM IST

സംസ്ഥാനത്ത് ഇപ്പോഴും ഏറ്റവുമധികം പേർ മരിക്കുന്ന അസുഖമേതാണ് എന്ന് ചോദിച്ചാൽ കണക്കുകളിൽ ഒറ്റ ഉത്തരമാകും കാണാനാകുക. മഹാമാരിയായി ലോകത്തെ വിറപ്പിച്ച കൊവിഡ് തന്നെയാണ് കേരളത്തിൽ ഇപ്പോഴും ഏറ്റവുമധികം വേദന സമ്മാനിക്കുന്നത്. രാജ്യത്ത് ഇപ്പോഴും ഏറ്റവുമധികം പേർ കൊവിഡ് വന്നു മരിക്കുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നതും കേരളമാണ്. കൊവിഡ് മരണങ്ങളെ, കൊവിഡ് അല്ലെന്ന് വരുത്തിത്തീർക്കാൻ നമ്മുടെ സർക്കാ‍‍‍‍‍ർ നടത്തിയ ശ്രമങ്ങൾ നേരത്തെ വിവാദവും വാർത്തയുമായതാണ്. തിരുത്തലുമുണ്ടായി. 'കുറഞ്ഞ കൊവിഡ് മരണം' എന്ന രാഷ്ട്രീയനേട്ട സർട്ടിഫിക്കറ്റിനായുള്ള ആദ്യ നാളുകളിലെ ബലംപിടുത്തവും ന്യായീകരണവും ഇപ്പോൾ സർക്കാരിനുമില്ല, ആരോഗ്യ വകുപ്പിനുമില്ല. പക്ഷെ അത്രയെളുപ്പം അവഗണിച്ചു കളയാൻ പാടില്ലാത്ത കണക്കുകളാണ് കൊവിഡ് മരണത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും കേരളത്തിൽ.

ഇക്കഴിഞ്ഞ മാസം, ആഗസ്തിൽ കേരളത്തിൽ മരിച്ചത് 358 പേരാണ്.  ജൂലൈയിൽ 544 പേർ മരിച്ചു. കൊവിഡ് ഏറെക്കുറെ ഇല്ലെന്ന മട്ടിൽത്തന്നെയാണ് ജനജീവിതം മുന്നോട്ടു പോവുന്നത്. മരണം തടയാൻ വാക്സിനും എല്ലാവരിലുമെത്തേണ്ട സമയം കഴിഞ്ഞു. വിദഗ്ദ ഭാഷ്യം നോക്കിയാൽ മിക്കവാറും പേരിൽ കൊവിഡ് വന്നുപോയത് കൊണ്ട് ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയും വേണ്ടുവോളം. പക്ഷെ മരണം, ഇപ്പോഴുണ്ടാകാൻ പാടില്ലാത്ത വിധം തുടരുകയാണ്. 

കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാം,കോവിന്‍ പോര്‍ട്ടലിലും ഇതിനനുസരിച്ച് മാറ്റം വരുത്തി

'ബാക്ക് ലോഗ്' മരണങ്ങൾ

പഴയ മരണങ്ങൾ പട്ടികയിൽ ചേർക്കുന്നതായിരുന്നു, കൊവിഡ് കുറഞ്ഞിട്ടും മരണക്കണക്ക് ഉയർന്നുതന്നെ നിൽക്കുന്നതിലെ സർക്കാർ ന്യായീകരണം. പഴയ മരണങ്ങൾ കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിൽ കേന്ദ്രം പലതവണ കേരളത്തിന് കത്തെഴുതി.  പക്ഷെ, ബാക്ക് ലോഗ് മരണങ്ങൾ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. സർക്കാർ വെബ്സൈറ്റിൽ ജൂലൈ 14ന് ശേഷം അപ്പീൽ വഴി ചേർത്ത മരണങ്ങൾ കാണാനില്ല. ആഗസ്ത് മാസത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 33,532 ആണ്. കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായത് 1238 കോവിഡ് കേസുകൾ. മരണം 11 ആണ്. ഇതിൽ തന്നെ 6 മരണം കൊല്ലം ജില്ലയിൽ മാത്രമാണ്. വാക്സിനെടുത്തിട്ടും, കൊവിഡ് ഏറെക്കുറെ എല്ലാവരിലും വന്നുപോയിട്ടും, കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞിട്ടും കൊവിഡ് മരണം കുറയാത്തതെന്താണ്? 

അടച്ചുവെച്ച വിവരങ്ങൾ

കൊവിഡ് കുറഞ്ഞിട്ടും മരണം കുറയാതെ നിൽക്കുന്നതിന് പിന്നിലെ കാരണങ്ങളറിയാൻ ഏക വഴി കൃത്യമായ വിവരം ലഭിക്കുക എന്നതാണ്. മരിച്ചവർ ഏത് പ്രായത്തിൽ ഉള്ളവരാണ്?, വാക്സിനെടുത്തവരെത്ര, എടുക്കാത്തവരെത്ര?, മരണത്തിന് കാരണമായ മറ്റ് അസുഖങ്ങളുണ്ടോ? കൊവിഡ് ആദ്യ തരംഗത്തെ വിലയിരുത്താനും നിർദേശങ്ങൾ നൽകാനും വിദഗ്ദർക്ക് സഹായകമായിരുന്ന ഈ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ല. മരിച്ചവരുടെ പ്രായം, പേര്, ജില്ല എന്നിവ തരംതിരിച്ച വിവരം നേരത്തെ പൊതുജനത്തിന് കാണാനാവും വിധം  ലഭിക്കാറുണ്ടായിരുന്നു. കൊവിഡ് വന്നു മരിച്ചവരുടെ കണക്ക് ഇനി ജനങ്ങൾക്ക് നൽകേണ്ടതില്ലെന്ന് സർക്കാ‍ർ തീരുമാനിച്ചതോടെ ഈ വിവരങ്ങൾ പിന്നീട് കിട്ടാതായി. ഇപ്പോൾ പുറത്തുവരുന്നതാകട്ടെ, എത്ര പേർ ഒരു ദിവസം മരിച്ചു എന്ന എണ്ണം മാത്രമാണ്. 

ആരോഗ്യമന്ത്രിയുടെ കള്ളം പൊളിഞ്ഞു : വാങ്ങാത്ത പിപിഇ കിറ്റിന് 78ലക്ഷം എഴുതിയെടുത്തെന്ന് വിവരാവകാശ രേഖ

Follow Us:
Download App:
  • android
  • ios