Asianet News MalayalamAsianet News Malayalam

തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു, സിനിമാ നടനെ കാണാൻ വരുന്നവര്‍ വോട്ടാകണമെന്നില്ലെന്നും കെ മുരളീധരൻ

കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർഥി വിജയിച്ചിട്ടുണ്ടോ, സിനിമാനടനെ കാണാൻ വരുന്നവർ വോട്ടാവണമെന്നില്ലെന്നും കെ മുരളീധരൻ

k muraleedharan against bjp in thrissur after lok sabha polling
Author
First Published Apr 27, 2024, 10:14 AM IST

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. സിനിമാനടനെ കാണാൻ വരുന്നവര്‍ വോട്ടാകണമെന്നില്ലെന്നും കെ മുരളീധരൻ. 

തൃശൂരില്‍ ബിജെപി ഫ്ളാറ്റുകളില്‍ കള്ളവോട്ട് ചേര്‍ത്തു, ഇതിന് ബിഎല്‍ഒയുടെ ഒത്താശയുമുണ്ടായിരുന്നു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നു, കണക്കനുസരിച്ച് യുഡിഎഫ് ഒന്നും എല്‍ഡിഎഫ് രണ്ടിലും വരണം, ഡീൽ അനുസരിച്ചാണെങ്കിൽ ബിജെപി രണ്ടാമത് വരണം, ഇതിന് ഉത്തരവാദി പിണറായി, തോൽക്കുന്നത് വരെ ബിജെപിക്ക് പ്രതീക്ഷിക്കാം, കേരളത്തിൽ ബിജെപി വട്ടപ്പുജ്യം, കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർഥി വിജയിച്ചിട്ടുണ്ടോ, സിനിമാനടനെ കാണാൻ വരുന്നവർ വോട്ടാവണമെന്നില്ലെന്നും കെ മുരളീധരൻ.

പത്മജ വേണുഗോപാലിനെതിരെയും കെ മുരളീധരന്‍റെ വിമര്‍ശനം. പത്മജ പ്രവചനങ്ങള്‍ നടത്തി സമാധാനമടയട്ടെ എന്നും പത്മജയ്ക്ക് ഇതുവരെ തന്നെ ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെ മുരളീധരൻ. 

Also Read:- 'ബിജെപി നേതാവ് വീട്ടില്‍ വന്ന് കണ്ടത് അറിയിച്ചില്ല'; ജയരാജനെതിരെ പാര്‍ട്ടി ചര്‍ച്ചയ്ക്ക്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios