Asianet News MalayalamAsianet News Malayalam

കെപിസിസി അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സൂചന; കെ സുധാകരന്‍റെ പേര് അന്തിമ പരിഗണനയിൽ

കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകിയ റിപ്പോർട്ടിൽ സുധാകരനാണ് മുൻതൂക്കം. കൊടിക്കുന്നിൽ സുരേഷിന്റെ പേരുയർന്നെങ്കിലും ഗ്രൂപ്പ് പിന്തുണ കിട്ടിയില്ല.

kpcc president announcement expected in two days
Author
Delhi, First Published Jun 8, 2021, 7:42 AM IST

ദില്ലി: പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കും. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. അന്തിമ പരിഗണനയിൽ കെ സുധാകരൻ മാത്രമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകിയ റിപ്പോർട്ടിൽ സുധാകരനാണ് മുൻതൂക്കം. കൊടിക്കുന്നിൽ സുരേഷിന്റെ പേരുയർന്നെങ്കിലും ഗ്രൂപ്പ് പിന്തുണ കിട്ടിയില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ  മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അൻവറിന് ലഭിച്ച നിർദ്ദേശം. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനിൽക്കുന്നതിനാൽ വിശദമായ ചർച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാവൂ എന്നാണ് ഹൈക്കമാന്റ് താരീഖ് അൻവറിന് നൽകിയിരുന്ന നിർദ്ദേശം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios