Asianet News MalayalamAsianet News Malayalam

'ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല', മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകൾക്ക് രാജ്‌മോഹൻ ഉണ്ണിത്താന്റെ മറുപടി

my father is not k karunakaran says rajmohan unnithan to padmaja venugopal
Author
First Published Apr 27, 2024, 9:22 AM IST

കാസ‍ര്‍കോട് : അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് യുഡിഎഫ് കാസ‍ര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹൻ ഉണ്ണിത്താൻ തളളി. എന്റെ അച്ഛൻ കെ കരുണാകരൻ അല്ല. മരിക്കും വരെ ‌ഞാൻ കോൺഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും.  ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞ‌ാനെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.  

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച, ഇപി ജയരാജന്‍-ജാവദേക്കർ കൂടിക്കാഴ്ച ച‍ര്‍ച്ചയാകും, നടപടി സാധ്യത?

സിപിഎം കളളവോട്ട് ചെയ്തുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. പയ്യന്നൂരിലും, കല്ല്യാശേരിയിലും വ്യാപകമായി സിപിഎം കള്ള വോട്ട് ചെയ്തു. ബൂത്ത്‌ പിടിച്ചെടുത്തു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. മഞ്ചേശ്വരം, കാസറകോട് മണ്ഡലങ്ങളിൽ സിപിഎം, ബിജെപി വോട്ടുകൾ കുറയും. പല ബൂത്തിലും ഇരിക്കാൻ സിപിഎം ഏജന്റുമാർ ഉണ്ടായിരുന്നില്ല.  ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് വരും. ജില്ലാ പൊലീസ് മേധാവി രാഷ്ട്രീയം കളിച്ചുവെന്നും ഉടൻ എസ് പിയെ മാറ്റാൻ തയ്യാറാകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. 

 

 


 


 

Follow Us:
Download App:
  • android
  • ios