Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ 2 മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

കാലപ്പഴക്കത്തില്‍ അടച്ചുപൂട്ടിയ കെട്ടിടങ്ങള്‍, ആളനക്കമില്ലാത്ത പറമ്പുകള്‍. ഇവയെല്ലാം തന്നെ ലഹരി മാഫിയയ്ക്ക് രഹസ്യമായി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സ്ഥലങ്ങളാണ്

death due to excess of drugs becoming more common in calicut
Author
First Published May 1, 2024, 10:47 PM IST

കോഴിക്കോട്: ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍. കഴിഞ്ഞ ദിവസം വടകരയില്‍ ഓട്ടോ തൊഴിലാളി മരിച്ചതും അമിതമായി ലഹരി ഉപയോഗിച്ചത് കാരണമെന്നാണ് പൊലീസ് നിഗമനം. യുവാക്കളില്‍ ലഹരി ഉപയോഗം കൂടിയിട്ടും വേണ്ടത്ര ജാഗ്രത എക്സൈസോ പൊലീസോ പുലര്‍ത്തുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.

വടകരയില്‍ ലഹരി മാഫിയ തന്നെ വാഴുന്നുവെന്നാണ് വിവരം.  മാസങ്ങള്‍ക്കിടെ അമിത ലഹരി ഉപയോഗം മൂലം മരിച്ചത് നാലുപേരാണ്.  നഗരത്തിലും കൈനാട്ടിയിലും കൊയിലാണ്ടിയിലുമാണ് ഇത്തരം മരണമുണ്ടായത്. മരിച്ചതെല്ലാം ചെറുപ്പക്കാര്‍. എംഡിഎംഎ പോലുളള രാസലഹരി അമിതമായ അളവില്‍ കുത്തിവെച്ചതാണ് മരണകാരണം. ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, ഹെറോയിന്‍, എംഡിഎംഎ, കഞ്ചാവ് കളളക്കടത്തും മേഖലയില്‍ വ്യാപകമാണ്.

വടകര നഗരത്തില്‍ മാത്രം നിരവധി ബ്ലാക്ക് സ്പോട്ടുകളുണ്ട്. കാലപ്പഴക്കത്തില്‍ അടച്ചുപൂട്ടിയ കെട്ടിടങ്ങള്‍, ആളനക്കമില്ലാത്ത പറമ്പുകള്‍. ഇവയെല്ലാം തന്നെ ലഹരി മാഫിയയ്ക്ക് രഹസ്യമായി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സ്ഥലങ്ങളാണ്.

നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പനയും ഇവിടങ്ങളില്‍ സജീവമാണ്. അതിഥി തൊഴിലാളികളാണ് ഇത്തരം ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍. ഭാവിതലമുയെ ഓര്‍ത്ത് ആശങ്കയുളളതിനാല്‍ ഇപ്പോള്‍ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് നഗരത്തിലെ വ്യാപാരികള്‍.

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും  ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍ ഒതുങ്ങുകയാണ്. വന്‍തോതില്‍ ലഹരി ഇടപാട് നടത്തുന്നവരെ പിടികൂടാനാകാത്തതും കടുത്ത ശിക്ഷ നല്‍കാത്തതുമാണ് ലഹരി മാഫിയ തഴച്ചു വളരാന്‍ കാരണമെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. 

Also Read:- ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios