Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരന് മർദനം

ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് മർദിച്ചത്. വാഹനം കടന്ന് പോകുന്നതുവായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയായിരുന്നു മർദനം.

Online food delivery worker assaulted by hotel Security  employee in thiruvananthapuram
Author
First Published Apr 17, 2024, 6:32 PM IST

തിരുവനന്തപുരം:  തിരുവനന്തപുരത്ത് ഓണ്‍ലൈൻ ഭക്ഷണ വിതരണ ജീവനക്കാരന് മ‍ർദനം. വട്ടിയൂർക്കാവ് സ്വദേശി അഭിമന്യുവിനാണ് മർദനമേറ്റത്. സ്വകാര്യ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരാണ് യുവാവിനെ മർദിച്ചത്. വാഹനം കടന്നുപോകുന്നതിനെച്ചൊല്ലിയുള്ള തർക്കാമണ് മർദനത്തിന് കാരണം.

ഇന്നലെ ഉച്ചയോടെ ഓർഡർ ലഭിച്ച ഭക്ഷണം എടുക്കാൻ കേശവദാസപുരത്തെ ഹോട്ടലിലെത്തിയതായിരുന്നു അഭിമന്യു. ആ സമയം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കസ്റ്റമറുടെ വാഹനം സെക്യൂരിറ്റി ജീവനക്കാർ പാർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ യുവാവിന്‍റ വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്ന് സെക്യുരിറ്റി ജീവനക്കാർ സംഘംചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് അഭിമന്യു പറയുന്നത്. എന്നാൽ ആദ്യം പ്രകോപനമുണ്ടാക്കിയതും മർദിച്ചതും അഭിമന്യുവാണെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം മർദനമേറ്റ യുവാവ് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios