Asianet News MalayalamAsianet News Malayalam

'അഭിമാനനേട്ടം, ചരിത്രം'; 20 ലക്ഷം യാത്രക്കാരുമായി മുന്നോട്ടു കുതിച്ച് കൊച്ചി വാട്ടര്‍ മെട്രോ

10 ടെര്‍മിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളര്‍ന്നിരിക്കുകയാണ്. വാട്ടര്‍ മെട്രോയുടെ വളര്‍ച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയാണ് ആകര്‍ഷിക്കുന്നത്.

p rajeev says 20 lakh passengers used kochi water metro
Author
First Published Apr 28, 2024, 12:03 PM IST

കൊച്ചി: ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയെന്ന് മന്ത്രി പി രാജീവ്. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടര്‍ മെട്രോ വിനോദസഞ്ചാരികള്‍ക്ക് പുറമെ കൊച്ചിക്കാര്‍ക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തില്‍ ഉണ്ടാകുന്ന കുറവും മികച്ച സൗകര്യങ്ങളും വാട്ടര്‍ മെട്രോയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നുവെന്ന് മന്ത്രി രാജീവ് പറഞ്ഞു. 

പി രാജീവിന്റെ കുറിപ്പ്: കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നുവെന്ന കാര്യം അഭിമാനത്തോടെ നിങ്ങളെ അറിയിക്കുകയാണ്. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടര്‍ മെട്രോ വിനോദസഞ്ചാരികള്‍ക്ക് പുറമെ കൊച്ചിക്കാര്‍ക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടര്‍ മെട്രോയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വാട്ടര്‍ മെട്രോയുടെ ഫോര്‍ട്ട് കൊച്ചിയിലെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായത്. കഴിഞ്ഞ മാസം 4 പുതിയ ടെര്‍മിനലുകളും ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ 10 ടെര്‍മിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളര്‍ന്നിരിക്കുകയാണ്. വാട്ടര്‍ മെട്രോയുടെ വളര്‍ച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയാണ് ആകര്‍ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍ മെട്രോയിലേക്ക് വരുന്ന വ്‌ലോഗര്‍മാരുടെ എണ്ണവും ഏറെയാണ്. പരിസ്ഥിതി സൗഹൃദമായ എന്നാല്‍ അന്താരാഷ്ട്ര നിലവാരം കാത്തു സൂക്ഷിക്കുന്ന ഈ കേരള മോഡല്‍ യൂണിയന്‍ ഗവണ്മെന്റ് പോലും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്.

'ഒരു മാസം, കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്ര'; വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഗവി യാത്രകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി 
 

Follow Us:
Download App:
  • android
  • ios