Asianet News MalayalamAsianet News Malayalam

ബസ് യാത്രക്കിടെ ആ 'ശങ്ക' ഇനി വേണ്ട, കുടിവെള്ളം ഫ്രീയായി കയ്യിലെത്തും! പദ്ധതിയുമായി പത്തനംതിട്ട ട്രാഫിക് പൊലീസ്

ട്രാഫിക് എസ് ഐ അസ്ഹർ ഇബ്നു മിർസാഹിബും സഹപ്രവർത്തകരുമാണ് ദീർഘദൂര കെ എസ് ആർ ടി സി ബസുകളിലെ യാത്രക്കാർക്ക് സ്വന്തം ചിലവിൽ കുടിവെള്ള നൽകുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്

pathanamthitta traffic police free mineral water for ksrtc passengers
Author
First Published May 7, 2024, 1:37 AM IST

പത്തനംതിട്ട: ബസ് യാത്രക്കിടെ പലപ്പോഴും ദാഹിച്ച് വലഞ്ഞവർ നമ്മുടെ ഇടയിൽ അനവധിയുണ്ടാകും. ദീർഘദൂര ബസുകളിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ചിലപ്പോഴൊക്കെ ഒരു തുള്ളി വെള്ളം കിട്ടാനായി ബസ് ഒന്ന് നിർത്തിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിട്ടുള്ളവരും കുറവാകില്ല. പത്തനംതിട്ട വഴിയാണ് യാത്രയെങ്കിൽ ഇനി ആ പേടി വേണ്ട. ബസ് യാത്രകാർക്കായി പത്തനംതിട്ടയിൽ സൗജന്യ കുടിവെള്ളം വിതരണം തുടങ്ങിയിരിക്കുകയാണ്. പത്തനംതിട്ട ട്രാഫിക് പൊലീസാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ട്രാഫിക് എസ് ഐ അസ്ഹർ ഇബ്നു മിർസാഹിബും സഹപ്രവർത്തകരുമാണ് ദീർഘദൂര കെ എസ് ആർ ടി സി ബസുകളിലെ യാത്രക്കാർക്ക് സ്വന്തം ചിലവിൽ കുടിവെള്ള നൽകുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം, 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലർട്ട് 2 ദിവസം 3 ജില്ലകളിലായി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios