Asianet News MalayalamAsianet News Malayalam

'ചിരി നിറച്ചൊരു പ്രണയം', പവി കെയര്‍ടേക്കര്‍ റിവ്യു

ദിലീപ് നായകനായ പവി കെയര്‍ടേക്കര്‍ സിനിമയുടെ റിവ്യു.

Dileep starrer Pavi Caretaker film read review hrk
Author
First Published Apr 26, 2024, 5:35 PM IST

ഒരു ചെറു ചിരി വിടര്‍ത്തുന്ന ചിത്രമാണ് പവി കെയര്‍ടേക്കര്‍. രസകരമായ മുഹൂര്‍ത്തങ്ങളുമായി ഹൃദയംതൊടുന്ന പ്രണയകഥയും പറയുന്നു പവി കെയര്‍ടേക്കര്‍. ഒരു ഫീല്‍ ഗുഡ് ചിത്രമായി തിയറ്റററുകളില്‍ ആസ്വദിക്കാവുന്നതുമാണ് പവി കെയര്‍ടേക്കര്‍. ദിലീപിന്റെ വിന്റേജ് കാലഘട്ടത്തിലെ ചിരി രംഗങ്ങള്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

ക്ലൌഡ് 9 എന്ന അപ്പാര്‍ട്‍മെന്റിന്റെ കെയര്‍ടേക്കറും രാത്രി സെക്യൂരിറ്റി ജീവനക്കാരനുമാണ് പവി. മധ്യവയസ്‍കിലേക്ക് എത്തുന്ന പവി ഒറ്റത്തടിയാണ്. വിവാഹ ജീവിതത്തിനായി പവിയെ സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും അതിന് തയ്യാറാകുന്നില്ല. ആകെയുള്ള കൂട്ട് ബ്രോയെന്ന നായയാണ്. ബ്രോയുമായുമായുള്ള ചങ്ങാത്തവും ചിരി സാധ്യതകളുമാണ് തുടക്കത്തിലെ ആകര്‍ഷണം. അപ്പാര്‍ട്‍മെന്റില്‍ എന്തിനും ഏതിനും ആവശ്യമായി വരുന്ന കെയര്‍ടേക്കറായും നിറഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭങ്ങളിലും ചിരി പടര്‍ത്തുന്നു പവി.  അപ്പാര്‍ട്‍മെന്റിലെ എല്ലാമായി നിറഞ്ഞുനില്‍ക്കുന്ന പവിയുടെ ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ ചെറു നൊമ്പരങ്ങളും മറ്റൊരടരായി ചേര്‍ന്നുനില്‍ക്കുന്നു.

Dileep starrer Pavi Caretaker film read review hrk

അങ്ങനെയിരിക്കേ ഒരു പ്രത്യേക ഘട്ടത്തില്‍ കഥാ നായകന്റെ മുറിയിലേക്ക് മറ്റൊരാള്‍ കൂടി താമസിക്കാനെത്തുന്നു. പവി രാത്രിയില്‍ സെക്യൂരിറ്റി ജോലിക്കായി ഫ്ലാറ്റിലേക്ക് പോകുമ്പോഴാണ് മറ്റൊരാളെ വീട്ടുടമ ആ വാടക വീട്ടില്‍ താമസിപ്പിക്കുന്നത്. പരസ്‍പരം കാണുന്നില്ലെങ്കിലും ഇരുവരും സൌഹൃദത്തിലാകുന്നു. ഇരുവരും കുറിപ്പുകള്‍ കൈമാറുന്നു. ആ സൌഹൃദത്തിന്റെ കൌതുകവും രസവുമാണ് കഥയെ പിന്നീട് മുന്നോട്ടുനയിക്കുന്നത്. ജീവിതത്തിലെ മാറ്റങ്ങള്‍ പവിയില്‍ പ്രതിഫലിക്കുന്നു. ആ സൌഹൃദത്തിന്റെ  രഹസ്യാത്‍മകതയും പ്രണയവുമാണ് സിനിമയുടെ ആകെത്തുക.

പവിയായി നിറഞ്ഞാടുകയാണ് ദിലീപ്. സുവര്‍ണ കാലഘട്ടത്തിലെ ദിലീപിന്റെ ചിരി രംഗങ്ങളുടെ ഓര്‍മകള്‍ പവി ടേക്ക്‍കേയര്‍ മനസിലേക്ക് എത്തിക്കും. പ്രകടനത്തില്‍ പവി ദിലീപില്‍ ഭദ്രമാണ്. കോമഡി ടൈമിംഗില്‍ ദിലീപ് അമ്പരപ്പിക്കുന്നു. 

സംവിധായകൻ നടനുമായ വിനീത് കുമാറുണ്ട്. ക്ലീനായ ഒരു എന്റര്‍ടൈയ്‍നര്‍ ഒരുക്കിയെടുക്കുന്നതില്‍ സംവിധായകൻ എന്ന നിലയില്‍ വിനീത് കുമാര്‍ വിജയിച്ചിരിക്കുന്നു. പാകപ്പിഴകളിലില്ലാതെ കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു സിനിമ അനുഭവം സമ്മാനിക്കുന്നു വിനീത് കുമാര്‍. സ്വാതി, റോസ്‍മി, ശ്രേയ, ജോധി, ദില്‍ന എന്നീ നായികമാര്‍ക്ക് പുറമേ ജോണി ആന്റണി, രാധിക ശരത്‍കുമാര്‍, ധര്‍മജൻ ബോള്‍ഗാട്ടി, സ്‍ഫടികം ജോര്‍ജ് എന്നിവരും വേഷമിട്ടിരിക്കുന്നു.

തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്. രസച്ചരടുകളാല്‍ കോര്‍ത്ത നിരവധി മനോഹരമായ രംഗങ്ങള്‍ പവി ടേക്ക്‍കെയറിനായി സമര്‍ഥമായി എഴുതിയിട്ടുണ്ട് രാജേഷ് രാഘവൻ. ഛായാഗ്രാഹണവും പ്രമേയത്തിന്റെ ലാളിത്യത്തിനൊത്തുള്ളതാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സനു താഹിറാണ്.

Dileep starrer Pavi Caretaker film read review hrk

കഥയുടെ സ്വഭാവത്തിനനുസരിച്ചുള്ള ഒരു താളവും ചിത്രത്തെ ആകര്‍ഷകമാകുന്നു. മിഥുൻ മുകുന്ദനാണ് പശ്ചാത്തല സംഗീതം. പാട്ടുകളും കേള്‍ക്കാൻ ഇമ്പമുള്ളതാണ്. എഡിറ്റിംഗ് ദീപു ജോസഫാണ്.

Read More: 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios