Asianet News MalayalamAsianet News Malayalam

സൗദി-ഇന്ത്യ ബന്ധം ശക്തവും ദൃഢവുമാണെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

സ്വദേശികൾക്കിടയിലെ ആശയവിനിമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്​കാരികവുമായ ബന്ധത്തിന്‍റെ വിപുലീകരണമാണ്. പല മേഖലകളിലും പ്രത്യേകിച്ച് കൃഷിയിലും പുനരുപയോഗ ഊർജത്തിലും ധാരാളം അവസരങ്ങളും നിക്ഷേപങ്ങളും ഉണ്ടെന്നും അംബാസഡർ സൂചിപ്പിച്ചു.

indian ambassador in saudi said that india saudi relationship is strong
Author
First Published Apr 27, 2024, 4:18 PM IST

റിയാദ്​: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തവും ദൃഢവുമാണെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ പറഞ്ഞു. അൽജൗഫ്​ സന്ദർശനത്തോടനുബന്ധിച്ച്​ ഒരു പ്രാദേശിക പത്രത്തോടാണ്​ ഇക്കാര്യം പറഞ്ഞത്​. സ്വദേശികൾക്കിടയിലെ ആശയവിനിമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്​കാരികവുമായ ബന്ധത്തിന്‍റെ വിപുലീകരണമാണ്. പല മേഖലകളിലും പ്രത്യേകിച്ച് കൃഷിയിലും പുനരുപയോഗ ഊർജത്തിലും ധാരാളം അവസരങ്ങളും നിക്ഷേപങ്ങളും ഉണ്ടെന്നും അംബാസഡർ സൂചിപ്പിച്ചു.

Read Also -  'എടാ മോനേ'! ഒറ്റ ലക്ഷ്യം, ബാഗും തൂക്കി നടന്നത് 1000 കിലോമീറ്റർ; ആ ഒന്നര മിനിറ്റ്, സിവിന് സ്വപ്ന സാക്ഷാത്കാരം

അൽജൗഫ്​ സന്ദർശന വേളയിൽ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് ബിൻ അബ്​ദുൽ അസീസിനെയും  നിരവധി ഉദ്യോഗസ്ഥരെയും  അംബാസഡർ ​കാണുകയും അവരുമായി ഉഭയകക്ഷി ബന്ധങ്ങളും സഹകരണ മാർഗങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. പ്രദേശത്തെ ചില പുരാവസ്തു സ്ഥലങ്ങൾ സന്ദർശിക്കുകയും അതിൽ ത​െൻറ സന്തോഷവും മതിപ്പും​ പ്രകടിപ്പിക്കുകയും ചെയ്​തു. അൽജൗഫ്​ മനോഹരമായ ഒരു ചരിത്ര പ്രദേശമാണെന്നും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാൽ സവിശേഷമാണെന്നും അംബാസഡർ പറഞ്ഞു.

(ഫോട്ടോ: ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും അൽജൗഫ് ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് ബിൻ അബ്​ദുൽ അസീസുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios