Asianet News MalayalamAsianet News Malayalam

സൗദിയില്‍ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം പ്രാബല്യത്തിൽ

അടുത്തിടെയാണ്​ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്​.

single uniform for bus drivers came into effect in saudi arabia
Author
First Published May 1, 2024, 5:53 PM IST

റിയാദ്​: ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഏപ്രിൽ 25 വ്യാഴാഴ്​ച മുതൽ തീരുമാനം നടപ്പിലായിട്ടുണ്ടെന്നും മുഴുവൻ ഡ്രൈവർമാരും പാലിക്കണമെന്നും ഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു. 

Read Also -  റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ അയച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിയില്ല

അടുത്തിടെയാണ്​ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്​. പ്രത്യേക ആവശ്യങ്ങൾക്ക്​​ ഓടുന്ന ബസുകൾ , വാടക ബസുകൾ, സ്​ക്കൂൾ ബസുകൾ,  അന്താരാഷ്ട്ര ബസുകൾ എന്നിവയിലെ ഡ്രൈവർമാർ തീരുമാനത്തിലുൾപ്പെടും. ബസ് ഡ്രൈവർക്ക് ദേശീയ വസ്ത്രം ധരിക്കാം. സ്ത്രീ ഡ്രൈവർക്ക്​ അബായ ധരിക്കാം. അല്ലെങ്കിൽ നീളമുള്ള കറുത്ത പാൻറ്‌സ്, കറുത്ത ഷൂസ്, കറുത്ത ബെൽറ്റ്​ എന്നിവയ്‌ക്കൊപ്പം കളർ കോഡുള്ള നീല ഷർട്ട് ധരിക്കാം. അതോറിറ്റിയിൽ നിന്ന് മുൻകൂർ അനുമതി നേടിയ ശേഷം സ്ഥാപനങ്ങൾക്ക് സ്വന്തം യൂണിഫോം വികസിപ്പിക്കാവുന്നതാണെന്നും ഗതാഗത അതോറിറ്റി പറഞ്ഞു.

ഗതാഗത പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക്​ യൂണിഫോം ഒരു അടിസ്ഥാന ആവശ്യകതയാണ്​. ബസുകളിൽ നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്തുക, നല്ല മതിപ്പ് വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ്​ ഇത്​ നടപ്പിലാക്കുന്നതെന്നും അതോറിറ്റി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios