Asianet News MalayalamAsianet News Malayalam

കല്‍ക്കി 2898 എഡിയുടെ പോസ്റ്റര്‍ ഡ്യൂണ്‍ കോപ്പിയടിയോ?: സംവിധായകന്‍ പറയുന്നത് ഇതാണ്.!

അതേ സമയം ഡ്യൂണുമായുള്ള താരതമ്യത്തിന് നേരത്തെ ചിത്രത്തിന്‍റെ സംവിധായകന്‍ നാഗ് അശ്വിന്‍ വിശദീകരണം നല്‍കിയിരുന്നു.

Is Prabhas Kalki 2898 AD a copy of Dune Director Nag Ashwin Reaction vvk
Author
First Published Apr 29, 2024, 8:51 AM IST

ഹൈദരാബാദ്: പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. റിലീസ് പല പ്രാവശ്യം നീട്ടിവച്ച് ഒടുവില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ അണിയറക്കാര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് ജൂണ്‍ ഇരുപത്തിയേഴിനായിരിക്കും. എന്നാല്‍ റിലീസ് പ്രഖ്യാപിച്ച് ഇറക്കിയ പോസ്റ്റര്‍ ഇതിനകം വിവാദമായിട്ടുണ്ട്. 

ചിത്രത്തിന്‍റെ അവസാനം ഇറക്കിയ പോസ്റ്റര്‍  ഇംഗ്ലീഷ് ചിത്രമായ ഡ്യൂണിന്‍റെ പോസ്റ്റര്‍ കോപ്പിയടിച്ചതാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്. അത് തെളിയിക്കുന്ന രീതിയില്‍ ചിത്രങ്ങളും വൈറലാകുന്നുണ്ട്. ഡ്യൂണും ഒരു ഫ്യൂച്ചര്‍ സയന്‍സ് ഫിക്ഷന്‍ കഥയാണ് പറയുന്നത്. എന്തായാലും ഈ പോസ്റ്ററുകള്‍ വൈറലാണ്. 

അതേ സമയം ഡ്യൂണുമായുള്ള താരതമ്യത്തിന് നേരത്തെ ചിത്രത്തിന്‍റെ സംവിധായകന്‍ നാഗ് അശ്വിന്‍ വിശദീകരണം നല്‍കിയിരുന്നു. ചിത്രത്തില്‍ മണല്‍ കണ്ടതുകൊണ്ടാണ് ഡ്യൂണിനോട് താരതമ്യം ചെയ്യുന്നത്. മണല്‍ കണ്ടാല്‍ ഇപ്പോള്‍ ഏത് പടവും ഡ്യൂണുമായി ബന്ധമുണ്ടെന്ന് പറയും എന്നാണ് സംവിധായകന്‍ ഒരു ചടങ്ങില്‍ ഇതിന് ഉത്തരം നല്‍കിയത്. 

ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന കല്‍ക്കി 2898 എഡിയുടെ ടീസറിന് ഒരു മിനിട്ടും 23 സെക്കൻഡുമാണ് ദൈര്‍ഘ്യമെന്നും വൈകാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. 

പ്രേമലു, ഒരു പ്രേതലു ആയാല്‍: ചിരിപ്പടം പേടിപ്പിക്കുന്ന പടമായി മാറി, വീഡിയോ വൈറല്‍.!

തമിഴ് സിനിമയെ രക്ഷിക്കാന്‍ വിശാലിനായോ?: രത്നം ആദ്യ വാരാന്ത്യ കളക്ഷന്‍ ഇങ്ങനെ
 

Follow Us:
Download App:
  • android
  • ios