Asianet News MalayalamAsianet News Malayalam

കൊക്കോ കർഷകരാണ്, ചോക്ലേറ്റ് രുചിച്ച് നോക്കുന്നത് ആദ്യം, വീഡിയോ 

അൽഫോൺസോ ആ ചോക്ലേറ്റ് രുചിച്ച് നോക്കുന്നു. ഇത് നല്ല മധുരമുണ്ടല്ലോ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന് അത് ഇഷ്ടമായി എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.

Cocoa Farmer having chocolate first time video
Author
First Published Apr 25, 2024, 4:13 PM IST

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. അതിനി കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും. പല ഫ്ലേവറുകളിലും ചോക്ലേറ്റുകൾ ലഭിക്കാറുണ്ട്. അടുത്തിടെ ഐവറി കോസ്റ്റിൽ നിന്നുള്ള ചില കൊക്കോ കർഷകർ ആദ്യമായി ചോക്ലേറ്റ് രുചിച്ച് നോക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 

ലോകത്തിലെ മൊത്തം ഉൽപാദനത്തിൻ്റെ 45 ശതമാനം കൊക്കോയും ഐവറി കോസ്റ്റിലാണ് ഉത്പാദിപ്പിക്കുന്നത്. ഇവിടുത്തെ കൊക്കോ കർഷകർ ദിവസവും അധ്വാനിക്കുന്നവരാണ്. എന്നാൽ, അവരൊന്നും തന്നെ ചോക്ലേറ്റ് കഴിച്ചിട്ടില്ല എന്നാണ് ഈ വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. വീഡിയോയിൽ കൊക്കോ കർഷകനായ അൽഫോൺസോ എന്നൊരാളെയാണ് ആദ്യം കാണുന്നത്. അദ്ദേഹത്തോട് ഒരാൾ ഇവ എന്തിനാണ് ഉപയോ​ഗിക്കുന്നത് എന്ന് അറിയുമോ എന്ന് ചോദിക്കുന്നുണ്ട്. അൽഫോൺസോയുടെ മറുപടി നല്ല ഭക്ഷണസാധനങ്ങളുണ്ടാക്കാനാണ് എന്ന് കേട്ടിട്ടുണ്ട്, പക്ഷേ ഇതുവരെ കഴിച്ചിട്ടില്ല എന്നാണ്. 

എന്നാൽ, തന്റെ കയ്യിൽ ഒരു സർപ്രൈസ് ഉണ്ട് എന്നും പറഞ്ഞ് അൽഫോൺസോയ്ക്ക് അയാൾ‌ ചോക്ലേറ്റ് വച്ചുനീട്ടുന്നതും കാണാം. അൽഫോൺസോ ആ ചോക്ലേറ്റ് രുചിച്ച് നോക്കുന്നു. ഇത് നല്ല മധുരമുണ്ടല്ലോ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന് അത് ഇഷ്ടമായി എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. വേറെയും കുറച്ച് കർഷകർക്ക് ചോക്ലേറ്റ് നൽകുന്നത് കാണാം. ചോക്ലേറ്റ് നല്ല മധുരമുണ്ട് എന്നാണ് കർഷകരുടെ പ്രതികരണം. 

@spottedhyacinth എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഐവറി കോസ്റ്റിലെ ഒരു കൊക്കോ കർഷകൻ ആദ്യമായി ചോക്ലേറ്റ് രുചിച്ചു നോക്കുന്ന ഈ ക്ലിപ്പ് ഞാൻ ഒരിക്കലും മറക്കില്ല' എന്ന കാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അതേസമയം, ഈ രാജ്യം സ്വന്തമായി ബിസിനസ് ചെയ്യണമെന്നും ഈ കർഷകരെ മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തിക്കണം എന്നും കമന്റുകൾ നൽകിയവരും ഏറെയാണ്. 

Follow Us:
Download App:
  • android
  • ios