Asianet News MalayalamAsianet News Malayalam

ഫിഫ റാങ്കിംഗ്: ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തും! നേട്ടമായത് സാഫ് ഫുട്‌ബോള്‍ കിരീടം

ഭുബനേശ്വറില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ റാങ്കിംഗില്‍ മുന്നിലുള്ള ലെബനനെനും കിര്‍ഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യ കിരീടം നേടിയത്.

indian football team fifa ranking updates and more saa
Author
First Published Jul 18, 2023, 5:06 PM IST

സൂറിച്ച്: പുതിയ ഫിഫ റാങ്കിംഗില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നൂറാം സ്ഥാനത്തുള്ള ഇന്ത്യ 98ലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 2018 മാര്‍ച്ചില്‍ 99-ാം സ്ഥാനത്തെത്തിയ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കാണ് ഇപ്പോഴത്തേത്. സാഫ് കപ്പും ഇന്റര്‍ കോണ്ടിനന്റല്‍ കപ്പും നേടിയതാണ് ഇന്ത്യക്ക് ഗുണമായത്. കുവൈറ്റിനെ തോല്‍പ്പിച്ചാണ് ഇന്ത്യ സാഫ് കപ്പ് ജേതാക്കളായത്. സമീപകാലത്ത് തോറ്റിട്ടില്ലെന്നും ഇന്ത്യക്ക് നേട്ടമായി. നിലവില്‍ 1204 പോയിന്റുള്ളത് 1214ലേക്ക് ഉയരും. 

ഭുബനേശ്വറില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ റാങ്കിംഗില്‍ മുന്നിലുള്ള ലെബനനെനും കിര്‍ഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യ കിരീടം നേടിയത്. പിന്നാലെ കുവൈറ്റിനെ തോല്‍പ്പിച്ച് സാഫ് ഗെയിംസ് കിരീടവും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ ഇന്ത്യ 104-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ വിയറ്റ്‌നാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റശേഷം പിന്നീട് കളിച്ച മത്സരങ്ങളിലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല.

ഇന്ത്യയില്‍ കഴിഞ്ഞ നാലു വര്‍ഷമായി പരാജയമറിഞ്ഞിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും സംഘത്തിനുമായി. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ നാലു വര്‍ഷം മുമ്പ് ഒമാനോടാണ് ഇന്ത്യ നാട്ടില്‍ അവസാനമായി തോറ്റത്(2-1). 2018 ഓഗസ്റ്റില്‍ 96-ാം സ്ഥാനത്ത് എത്തിയതാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗ്.

ഫിഫ റാങ്കിംഗില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് നിലവില്‍ ഒന്നാമത്. ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുണ്ട്. ബ്രസീല്‍ ആണ് മൂന്നാമത്. ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ബെല്‍ജിയം അഞ്ചാം സ്ഥാനത്തുമാണ്. ക്രൊയേഷ്യ, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ ടീമുകളാണ് ആദ്യ പത്തിലുള്ളത്.

സഞ്ജുവിനോടുള്ള അടുപ്പം വൈകാരികം! ധോണി, കോലി, രോഹിത് എന്നിവരെപോലെ പ്രിയപ്പെട്ടവനെന്ന് ചാഹല്‍

Follow Us:
Download App:
  • android
  • ios