Asianet News MalayalamAsianet News Malayalam

പുകവലിയെ പുകഴ്ത്തി യുവതി, കുറിക്ക് കൊള്ളുന്ന മറുപടി പോസ്റ്റുമായി ഡോക്ടര്‍, ഏറ്റെടുത്ത് നെറ്റിസൺസ്

പുകവലിക്കാത്തവരെ 'പരാജയപ്പെട്ടവരെ'ന്ന് വിശേഷിപ്പിച്ചതാണ് യുവതിക്ക് നേരെ രോഷമുയരാൻ കാരണമായത്. പുക വലിക്കുന്നവരാണ് യഥാർത്ഥത്തിൽ പരാജയപ്പെട്ടവർ എന്നായിരുന്നു ചിലർ യുവതിയുടെ പോസ്റ്റിൽ കമന്റ് നൽകിയത്.

woman called non smokers losers doctor countering the post
Author
First Published May 8, 2024, 12:40 PM IST

സി​ഗരറ്റ് വലിക്കുന്നതും വലിക്കാതിരിക്കുന്നതും ഒക്കെ അവരവരുടെ ഇഷ്ടമാണ് അല്ലേ? എന്നാൽ, പുകവലിക്കുന്നത് കൊണ്ട് നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിനാൽ തന്നെ പുകവലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതും ശരിയല്ല. ഏതായാലും, പുകവലിയുമായി ബന്ധപ്പെട്ട് ഒരു യുവതിയിട്ട പോസ്റ്റും അതിന് ഒരു ഡോക്ടർ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 

പുക വലിക്കാത്തവരെ 'ലോസേഴ്സ്' (പരാജിതർ) എന്നാണ് യുവതി തന്റെ പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കപ്പ് ചായയുടേയും പാതി വലിച്ച ഒരു സി​ഗരറ്റിന്റെയും ചിത്രമാണ് യുവതി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. "ഹേ പുകവലിക്കുന്നവരേ, പരാജിതരേ (പുകവലിക്കാത്തവർ) നിങ്ങൾ എന്താണ് ചെയ്യുന്നത്?" എന്നായിരുന്നു ചിത്രത്തിന്റെ കാപ്ഷൻ. ചിത്രം അതിവേ​ഗം വൈറലായിത്തീർന്നു. അതോടൊപ്പം യുവതിയെ വിമർശിച്ചുകൊണ്ട് നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. 

പുകവലിക്കാത്തവരെ 'പരാജയപ്പെട്ടവരെ'ന്ന് വിശേഷിപ്പിച്ചതാണ് യുവതിക്ക് നേരെ രോഷമുയരാൻ കാരണമായത്. പുക വലിക്കുന്നവരാണ് യഥാർത്ഥത്തിൽ പരാജയപ്പെട്ടവർ എന്നായിരുന്നു ചിലർ യുവതിയുടെ പോസ്റ്റിൽ കമന്റ് നൽകിയത്. അതുപോലെ എങ്ങനെയാണ് പുക വലിക്കാത്തവരെ നിങ്ങൾക്ക് ജീവിതത്തിൽ പരാജയപ്പെട്ടു പോയവരായി വിശേഷിപ്പിക്കാൻ സാധിക്കുന്നത് എന്നും പലരും ചോദിച്ചു. 

അതേസമയം ബം​ഗളൂരുവിലെ കാവേരി ആശുപത്രിയിലെ ഇൻ്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. ദീപക് കൃഷ്ണമൂര്‍ത്തി യുവതിക്കൊരു മറുപടി നൽകിയതും ശ്രദ്ധേയമായി. യുവതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തനിക്ക് മുന്നിലെത്തിയ ഒരു യുവതിയുടെ അവസ്ഥ അദ്ദേഹം വിവരിച്ചത്. 'തൻ്റെ ഏറ്റവും പ്രായം കുറഞ്ഞ ട്രിപ്പിൾ ബൈപാസ് സർജറി രോഗി പുകവലിക്കുന്ന ഒരു 23 വയസ്സുകാരിയായിരുന്നു' എന്നായിരുന്നു ഡോക്ടർ കുറിച്ചത്. ഒപ്പം ട്വീറ്റ് പങ്കുവച്ച യുവതി പറയുന്നത് പ്രകാരമാണെങ്കിൽ 'പരാജിതരാകൂ, ആരോ​ഗ്യകരമായ ജീവിതം നയിക്കൂ' എന്നും ഡോക്ടർ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios