Asianet News MalayalamAsianet News Malayalam

49 കാരനായ കാമുകന്‍ രാജ്യാന്തര ജ്വല്ലറി കള്ളന്‍; പക്ഷേ, കാമുകി അറിഞ്ഞത് അറസ്റ്റ് നടന്നപ്പോള്‍

കാമുകിയില്‍ നിന്ന് യാരോംഗ് വാന്‍ സ്വന്തം പേര് പോലും മറച്ച് വച്ചു. വെയ്ന്‍ സാന്‍ എന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞ പേര്. 

woman knows her boyfriend is an international jewellery thief after he gets arrested
Author
First Published May 9, 2024, 4:24 PM IST


ബെവർലി ഹിൽസ്, മിയാമി, ദക്ഷിണ കൊറിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ ജ്വല്ലറികളില്‍ മോഷണം നടത്തിയ 49 കാരനായ യാരോംഗ് വാനെ കഴിഞ്ഞ ദിവസമാണ് മാന്‍ഹട്ടനില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അപ്പോള്‍ മാത്രമാണ് യാരോംഗിന്‍റെ കാമുകി, തന്‍റെ കാമുകന്‍ ഒരു അന്താരാഷ്ട്രാ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ യാരോംഗ് തനിക്ക് സമ്മാനമായി തന്നിരുന്നെന്നും എന്നാല്‍ ഇയാള്‍ മോഷ്ടാവണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ സമ്മാനങ്ങളെല്ലാം താന്‍ ഉപേക്ഷിച്ചതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. യാരോംഗിനെ കണ്ട് മുട്ടിയപ്പോള്‍ അയാള്‍ നല്ലവനാണെന്ന് തോന്നിയതായും അങ്ങനെയാണ് തങ്ങള്‍ സൌഹൃദത്തിലേക്കും പ്രണയത്തിലേക്കും നീങ്ങയതെന്നും പറഞ്ഞ അവര്‍, അറസ്റ്റ് നടന്നത് മുതല്‍ തനിക്ക് ഭയമാണെന്നും പറഞ്ഞു. 

കഴിഞ്ഞ ജനുവരിയില്‍ ലോസ് ഏഞ്ചല്‍സിലേക്കുള്ള യാത്രയ്ക്കിടെയാണ് വാനിനെ കണ്ടുമുട്ടിയതെന്ന് പേര് വെളിപ്പെടുത്താത്ത യുവതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാമുകിയില്‍ നിന്ന് യാരോംഗ് വാന്‍ സ്വന്തം പേര് പോലും മറച്ച് വച്ചു. വെയ്ന്‍ സാന്‍ എന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞ പേര്. വളരെ സൌമ്യമായി പെരുമാറിയ വെയ്ന്‍, പുതിയ വീട്ടിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ അത് അനുസരിച്ചെങ്കിലും അയാള്‍ ഒരിക്കല്‍ പോലും വാടക തന്നിരുന്നില്ലെന്നും എന്നാല്‍ നിരവധി തവണ സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിച്ചതായും യുവതി പറഞ്ഞു. ഇത്രയും സ്വര്‍ണ്ണാഭരണങ്ങള്‍ എവിടെ നിന്നാണെന്ന് ചോദിച്ചപ്പോഴൊക്കെ അത് താന്‍ വാങ്ങിയതാണെന്നാണ് അയാള്‍ പറഞ്ഞതെന്നും അവര്‍ പറഞ്ഞു. 

6 ലക്ഷത്തിന്‍റെ വിവാഹ മോതിരം; ജോയന്‍റ് അക്കൌണ്ടിൽ നിന്നും ഭർത്താവ് പണം എടുത്തെന്ന ഭാര്യയുടെ കുറിപ്പ് വൈറൽ

നല്ല പെരുമാറ്റമായിരുന്നു വെയ്ന്‍റെത്. അയാളുടെ പെരുമാറ്റത്തില്‍ താന്‍ ആകൃഷ്ടനായെന്നും അങ്ങനയാണ് പ്രണയത്തിലായതെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെയ്ന്‍ ഒരിക്കല്‍ പോലും മോഷ്ടാവാണെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. അതേസമയം ലണ്ടൻ ജ്വല്ലേഴ്‌സിൽ നിന്ന് 17,000 ഡോളർ (14,18,909 രൂപ) വിലമതിക്കുന്ന വാച്ച്, ടിഫാനി ആൻഡ് കോ റോക്ക്ഫെല്ലർ സെന്‍ററില്‍ നിന്ന് വിലയേറിയ ഒരു മോതിരം, മാൻഹട്ടനിലെ ഹഡ്സൺ യാർഡിലുള്ള കാർട്ടിയർ എന്ന കമ്പനിയിൽ നിന്ന് മറ്റൊരു മോതിരം എന്നിവയും യാരോംഗ് വാന്‍ മോഷ്ടിച്ചവയില്‍ ഉള്‍പ്പെടുന്നു. യാരോംഗ് വാനിനെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടികിട്ടാത്ത കുറ്റവാളികളെ പിടിക്കാനായി അന്താരാഷ്ട്രാ തലത്തില്‍ അംഗീകരിച്ച ഒന്നാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ഇതിന് പിന്നാലെ ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റാണ് സ്ക്വാഡ് ഒരു ക്വീൻസ് അപ്പാർട്ട്മെന്‍റില്‍ നിന്നും  യാരോംഗ് വാനെ അറസ്റ്റ് ചെയ്തത്.

'എടാ മോനെ.. ഇത് പൊളിച്ചൂ'; ലാവെൻഡർ പ്രമേയമാക്കി 75 ദിവസം കൊണ്ട് നിർമ്മിച്ച വിവാഹവേദി വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios